x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ മേ​ഖ​ല നി​ല​നി​ല്‍​ക്ക​ണം: വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എംഎൽഎ

വെബ് ഡെസ്ക്
Published: September 22, 2026 11:02 PM IST | Updated: September 22, 2026 11:02 PM IST

സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ആ​ശ്വാ​സ്-2026 ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല ത​ക​രാ​തെ നി​ല​നി​ല്‍​ക്കേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​വ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി ആ​ശ്വാ​സ് 2026, ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നെ​ഹ്‌​റു​വി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ല്‍ രാ​ജ്യ​ത്താ​രം​ഭി​ച്ച സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ചി​ല ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ത​ക​രാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും എംഎൽ എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തി​രു​വ​ല്ല സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​മോ​ദ് ഇ​ള​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ വി. ​ബി​നു , ടി.ടി. മോ​ഹ​ന്‍​ദാ​സ് കെ.​എ​ന്‍. രാ​ജ​പ്പ​ന്‍, കെ. ​എ​സ്. രാ​ധ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്കി​ലെ വി​വി​ധ സം​ഘ​ങ്ങ​ളി​ലെ 56 കു​ടി​ശി​ക വാ​യ്പ​ക​ളു​ടെ തീ​ര്‍​പ്പ് പ​ദ്ധ​തി മു​ഖേ​ന ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews cooperative

Recent News

Corehub Up