കടുത്തുരുത്തി മണ്ഡലത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങള്‍ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ബ്ലോക്കുതല പരിസ്ഥിതിദിനാചരണം
കടുത്തുരുത്തി: കാര്‍ഷിക വികസന ക്ഷേമവകുപ്പും വിദ്യാഭ്യാസ വകുപ്പും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിയ ബ്ലോക്കുതല പരിസ്ഥിതിദിനാചരണം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയ്സ് സ്കൂളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫലവൃക്ഷത്തൈ പ്രധാനാധ്യാപകന് ജെയ്സണ്‍ പോളിന് കൈമാറി മന്ത്രി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജി.വി. റെജി, ലെന്‍സി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്യാം മോഹന്‍, ജോസ് പുത്തന്‍കാല, ലിസി റോയ്, ലൈസമ്മ തോമസ്, മിനിമോള്‍ ബാബു, ധന്യാ വേണുഗോപാല്‍,
പഞ്ചായത്തംഗങ്ങളായ ടോമി പ്രാലടിയില്‍, രേഷ്മ ദേശികന്‍, സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, പിടിഎ പ്രസിഡന്റ് ഷിനോജ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം.സി. സത്മാ, കൃഷി ഓഫീസര്‍ രേഷ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെഎസ്എസ്എസ് പരിസ്ഥിതി ദിനാചരണവും മന്ത്രി മോന്സിന് സ്വീകരണവും
കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ പരിസ്ഥിതി ദിനാചരണവും മന്ത്രി മോന്‍സ് ജോസഫിനു സ്വീകരണവും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.
കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ഏറ്റുമാനൂര്‍ നഗരസഭാ ചെയര്മാന് ടോമി കുരുവിള, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി, കോട്ടയം നഗരസഭാംഗങ്ങളായ ടി.സി. റോയി, ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ നഗരസഭാംഗം ലൗലി ജോര്‍ജ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെഫിന് ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
മന്ത്രി മോന്‍സ് ജോസഫിനെ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കുവേണ്ടി ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും പൂച്ചെണ്ടും നല്കി ആദരിച്ചു.
Tags : Local News Nattuvishesham Kottayam