x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി ദേ​ശീ​യ​പാ​ത​യോ​രം


Published: April 12, 2026 11:45 PM IST | Updated: April 12, 2026 11:45 PM IST

റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ.

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന ഹ​രി​പ്പാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​ത​യോ​ര​ങ്ങ​ൾ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​കുന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യെ​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും പൊ​തു​സ്ഥ​ല​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡുപ​ണി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി പാ​ത​യോ​ര​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രോ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലോ റോ​ഡ​രി​കി​ലോ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ വേ​സ്റ്റ് ബി​ന്നു​ക​ൾ ഇ​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​റു​പ​ടി ന​ൽ​കു​ന്ന​ത്. ന​ഗ​ര​പ്ര​ദേ​ശ​മാ​യി​ട്ടും ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ നി​ക്ഷേ​പ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് ത​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

പൊ​തു​സ്ഥ​ല​ത്ത് അ​ഴു​കു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ടു​ത്ത ദു​ർ​ഗ​ന്ധ​മാ​ണ് പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ത് പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം തെ​രു​വുനാ​യ്ക്കൾ കൂ​ട്ട​ത്തോ​ടെ എ​ത്താ​നും കാ​ര​ണ​മാ​കു​ന്നു. റോ​ഡ​രി​കി​ലെ ഈ ​മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ തെ​രു​വുനാ​യ്ക്കൾ ക​ടി​ച്ചു​കീ​റി വ​ഴി​യി​ലാ​കെ വി​ത​റു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ണ് ഭൂ​രി​ഭാ​ഗം മാ​ലി​ന്യ​വും ത​ള്ളു​ന്ന​ത്. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും ന​ഗ​ര​സ​ഭ​യും ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സ​സ്ഥ​ല​ത്തോ ജോ​ലി​സ്ഥ​ല​ത്തോ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നു​ള്ള സൗ​ക​ര്യം ക​രാ​ർ ക​മ്പ​നി​ക​ൾ ഒ​രു​ക്കു​ന്നു​ണ്ടോ എ​ന്ന് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്ക​ണം. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​ന്നു​ക​ൾ സ്ഥാ​പി​ക്കാ​നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം കൃ​ത്യ​സ​മ​യ​ത്ത് നീ​ക്കം ചെ​യ്യാ​നും ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​ഷ​യം ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Tags : garbage dump nattuvishesham local news

Recent News

Corehub Up