കുളത്തൂപ്പുഴ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച 'മത്തായിയുടെ മരണം' നാടകത്തിൽ നിന്നും.
കുളത്തൂപ്പുഴ: മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ് രചിച്ച ‘മത്തായിയുടെ മരണം' എന്ന ലഘു നാടകം അവതരിപ്പിച്ച് കുളത്തുപ്പുഴ' നാടകക്കൂട്ടായ്മ. നാടകം ആസ്വാദക ഹൃദയം കീഴടക്കി. രക്ഷാധികാരി എം.എം. ബഷീറിന്റെ സാന്നിധ്യത്തില്‍ അമ്പലക്കടവ് ഗ്രീന്‍ വാലി ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറിയത്.
പി.എന്‍. മോഹന്‍രാജ് സംവിധാനം നിര്‍വഹിച്ച നാടകത്തില്‍ കുളത്തൂപ്പുഴ ഷാനവാസ് ഖാന്, എം.കെ. ശിവകുമാര്‍ എന്നിവര്‍ മുഖ്യവേഷമിട്ടു.
Tags : Local News Nattuvishesham Kollam