x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മാ സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നം ആ​രാ​ധ​നവ​ർ​ഷം ആ​ച​രി​ക്കും


Published: July 12, 2026 03:54 AM IST | Updated: July 12, 2026 03:54 AM IST

മാ​ർ​ത്തോ​മ്മാ സ​ഭ റാ​ന്നി - നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന അ​സം​ബ്ലി​യി​ൽ ബി​ഷ​പ് ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം ധ്യാ​ന പ്ര​സം​ഗം ന​ട​ത്തു​ന്നു. ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ല

റാ​ന്നി. മാ​ർ​ത്തോ​മ്മാ സ​ഭ റാ​ന്നി - നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നം 2026–27ൽ ​ആ​രാ​ധ​നാ സം​വ​ത്സ​ര​മാ​യി ആ​ച​രി​ക്കാ​ൻ ഭ​ദ്രാ​സ​ന അ​സം​ബ്ലി തീ​രു​മാ​നി​ച്ചു. ആ​രാ​ധ​ന​യെ ആ​സ്പ​ദ​മാ​ക്കി ബൈ​ബി​ൾ പ​ഠ​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ധ്യാ​ന​യോ​ഗ​ങ്ങ​ൾ, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും പ​ഠ​ന​സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ഭ​ദ്രാ​സ​ന കൗ​ൺ​സി​ലി​നെ സ​മ്മേ​ള​നം ചു​മ​ത​ല​പ്പെ​ടു​ത്തി.

വാ​ർ​ഷി​ക അ​സം​ബ്ലി യോ​ഗ​ത്തി​ൽ ഭ​ദ്രാ​സ​ന അ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത പ്ര​ഥ​മ അ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത ധ്യാ​ന പ്ര​സം​ഗം ന​ട​ത്തി. 2025-26 വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടും ക​ണ​ക്കും ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ലും ബ​ജ​റ്റ് ട്ര​ഷ​റാ​ർ അ​നു ഫി​ലി​പ്പും അ​വ​ത​രി​പ്പി​ച്ചു.

മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ൽ സ​ഭാ​വ​ക വ​സ്തു​വി​ൽ മാ​ർ​ത്തോ​മ്മാ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി സ്ഥാ​പി​ക്കു​ന്ന​തി​നു യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​ക്കും പി​ന്തു​ണ ന​ൽ​കാ​നും ല​ഹ​രി വി​മോ​ച​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ്രാ​മ​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ഥി​തി തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലും ന​ട​ത്തു​ന്ന​തി​നും ഭ​ദ്രാ​സ​ന അ​സം​ബ്ലി തീ​രു​മാ​നി​ച്ചു. ബാ​ധ്യ​താ മോ​ച​നം, വി​ജ​യ​പ​ഥം പ​ദ്ധ​തി​ക​ൾ​ക്കു​ള്ള രൂ​പ​രേ​ഖ സ​മ്മേ​ള​നം ത​യാ​റാ​ക്കി.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തും മി​ക​വ് നേ​ടി​യ​വ​രെ സ​മ്മേ​ള​നം ആ​ദ​രി​ച്ചു. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും കൃ​പാ സ​മി​തി​യു​ടെ​യും അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ - സെ​ക്ര​ട്ട​റി, അ​നു ഫി​ലി​പ്പ് - ട്ര​ഷ​റ​ർ എ​ന്നി​വ​ർ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up