x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര സ​ഭ​യ്ക്ക് ക്നാ​നാ​യ സ​മൂ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​ത്: ആ​ര്‍​ച്ച് ബി​ഷ​പ് ആ​ന്ത്ര​യോ​സ് ബാ​ഹി


Published: November 10, 2025 03:21 AM IST | Updated: November 10, 2025 03:21 AM IST

തി​രു​വ​ല്ല തി​രു​മൂ​ല​പു​ര​ത്ത് ക്‌​നാ​നാ​യ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ആ​ര്‍​ച്ച് ബി​ഷ​പ് ആ​ന്ത്ര​യോ​സ് ബാ​ഹി, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍ എ​ന്നി​വ​രെ സ്വീ​ക​രി​ച്ചാ​ന​യി​ക്കു​ന്നു.

തി​രു​വ​ല്ല: മ​ല​ങ്ക​ര​യി​ലെ അ​പ്പോ​സ്തോ​ലി​ക വി​ശ്വാ​സ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് ആ​രാ​ധ​നാ പാ​ര​മ്പ​ര്യ​വും ക്‌​നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണെ​ന്ന് ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ആ​ന്ത്ര​യോ​സ് ബാ​ഹി. യു​വ​ജ​ന സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ല്ല തി​രു​മൂ​ല​പു​ര​ത്തെ ഇ​ട്ടി​ത്തൊ​മ്മ​ന്‍ ക​ത്ത​നാ​ര്‍ ന​ഗ​റി​ല്‍ ന​ട​ത്തി​യ ക്നാ​നാ​യ വി​ശ്വാ​സ സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​ല്‍ ​പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വാ​യു​ടെ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. 72 പ​ദ​വി​ക​ള്‍ നേ​ടി​യെ​ടു​ത്ത​തി​ലൂ​ടെ ക്രി​സ്ത്യാ​നി​ക​ളു​ടെ പ​ദ​വി​യും സ്ഥാ​ന​വും ഉ​യ​ര്‍​ത്തു​ന്ന​തി​ല്‍ ക്‌​നാ​നാ​യ സ​മൂ​ഹം വ​ലി​യ പ​ങ്ക് വ​ഹി​ച്ചു.

നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ന​മ്മു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ഭ​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ള്‍​ക്കു​ള്ള താ​ക്കീ​താ​യി ഈ ​സ​മ്മേ​ള​നം മാ​റി​യെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കു​റി​യാ​ക്കോ​സ് മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ട് പോ​യി​ല്ല എ​ങ്കി​ല്‍ ക്‌​നാ​നാ​യ സ​ഭ​യ്ക്ക് തു​ര​ങ്കം വ​യ്ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​കു​മെ​ന്ന് തോ​മ​സ് മാ​ര്‍ അ​ല​ക്‌​സ​ന്ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​ഞ്ഞു.

ഡോ. ​ആ​യൂ​ബ് മോ​ര്‍ സി​ല്‍​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ.​ജി​ബി ജോ​സ​ഫ് പ്ലാ​ന്തോ​ട്ടം, മു​ന്‍ സ​മു​ദാ​യ സെ​ക്ര​ട്ട​റി​മാ​രാ​യ ഏ​ലി​യാ​സ് സ​ഖ​റി​യ പാ​റ​യി​ല്‍ , കെ.​കെ. കു​രു​വി​ള കേ​ള​ച​ന്ദ്ര, മ​നീ​ഷ് ജോ​യി ഒ​ഴു​ക്കൂ​ത്ര, ഇ​മ്മാ​നു​വ​ല്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ത്യു ഏ​ബ്ര​ഹാം തെ​ക്കും​മൂ​ട്ടി​ലി​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു.

ഫാ. ​എ. പി. ​ജേ​ക്ക​ബ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഫാ. ​ജി​നു കു​രു​വി​ള കി​ഴ​ക്കേ​മ​റ്റം, ഫാ. ​ജ​യിം​സ് തോ​ട്ട​ത്തി​ല്‍, ഫാ. ​കെ. ഒ. ​ജോ​സ​ഫ് കു​ള​ത്ത​റ​മ​ണ്ണി​ൽ, ഫാ. ​പു​ന്നൂ​സ് ച​ളു​വേ​ലി​ൽ, ടി.​ഒ ഏ​ലി​യാ​സ് തോ​ട്ട​ത്തി​ൽ, ബി​നു സ​ചി​വോ​ത്ത​മ​പു​രം, തോ​മ​സ് കു​ള​ങ്ങ​ര, ആ​നി ജേ​ക്ക​ബ്, ജോ​ജി ജോ​യി പ​ള്ളി​ക്കാ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍​ക്ക് സ​മു​ദാ​യ​ത്തി​ലെ എ​ഴു​ത്തു​കാ​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

വ​നി​താ​സം​ഗ​മം

തി​രു​വ​ല്ല : യു​വ​ജ​ന സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്‌​നാ​നാ​യ വി​ശ്വാ​സ സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​ല്‍ വ​നി​താ സ​മ്മേ​ള​ന​വും ന​ട​ന്നു. തി​രു​മൂ​ല​പു​ര​ത്തെ ഇ​ട്ടി​ത്തൊ​മ്മ​ന്‍ ക​ത്ത​നാ​ര്‍ ന​ഗ​റി​ലാ​ണ് വ​നി​താ സം​ഗ​മം ന​ട​ന്ന​ത്. മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ സി​ജു തോ​മ​സ് ആ​ല​ഞ്ചേ​രി​ല്‍ വ​നി​താ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ.​ സൂ​സ​ന്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ മി​നു മ​റി​യം ഏ​ബ്ര​ഹാം, എ​മി സ​ണ്ണി പാ​റ​യി​ല്‍ , ലി​സി​ക്കു​ട്ടി തോ​മ​സ്, പ്രീ​തി സ​ഖ​റി​യ, ജാ​ന്‍​സി പീ​റ്റ​ർ‌, മോ​ളി​ക്കു​ട്ടി ക​ണ്ണ​ന്താ​നം , മോ​ളി ജോ​സ് തു​ണ്ടി​യ​ത്ത്, വ​ല്‍​സ​മ്മ മാ​ത്തു​ള്ള​പ്പ​റ​മ്പ് , ഡെ​യ്‌​സി അ​മ്മ​ന​ത്ത് , ഓ​മ​ന ഷാ​ജി, ഇ​യ​മോ​ള്‍ ഷാ​ജി, ചി​ന്ന​മ്മ ക​ള​പ്പു​ര​യ്ക്ക​ല്‍, ഷൈ​നി കു​ന്നു​പ​റ​ത്ത്, പ്രേ​മ പു​ര​യ്ക്ക​ൽ, പ്രീ​തി സ​ഖ​റി​യ, റീ​ന ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Pathanamthitta Nattuvishesham Knanaya

Recent News

Corehub Up