x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​വ​നനി​ർ​മാ​ണ സ​ഹാ​യ കൂ​പ്പ​ൺ നറുക്കെടുപ്പ് നടത്തി


Published: August 9, 2026 06:55 AM IST | Updated: August 9, 2026 06:55 AM IST

തോ​ട്ടു​മു​ക്കം: ഭ​വ​ന​ര​ഹി​ത​രും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​തു​മാ​യ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ഭ​വ​നം ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യം സം​ഘ​ടി​പ്പി​ച്ച ഭ​വ​നനി​ർ​മാ​ണ സ​ഹാ​യ കൂ​പ്പ​ൺ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

പദ്ധതിക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ള വി​ശ്വാ​സി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് ജൂ​ലൈ 28ന് ​വൈ​കു​ന്നേ​രം ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ സ​മാ​പ​ന​ത്തോ​ടൊ​പ്പം ന​ട​ത്തി. സ്റ്റാ​ർ​ട്ട് ഡ​യ​റ​ക്ട​ർ ഫാ. ​സു​ബി​ൻ കി​ഴ​ക്കേ​വീ​ട്ടി​ൽ തി​രു​ന്നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് കൂ​പ്പ​ൺ ന​റു​ക്കെ​ടു​ക്കു​ക​യും ചെ​യ്തു.

ഒ​ന്നാം സ​മ്മാ​ന​മാ​യ സ്കൂ​ട്ട​ർ അ​ഷി​ൻ സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ​മ്മാ​ന​മാ​യ ടെ​ലി​വി​ഷ​ൻ ഒ​ലി​വ​ർ ഷോ​ൺ പ​ള്ളി​ക്ക​മ്യാ​ലി​ൽ നേ​ടി.
മൂ​ന്നാം സ​മ്മാ​ന​മാ​യ റ​ഫ്രി​ജ​റേ​റ്റ​ർ അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് കൂ​ട​ത്താ​യി, നാ​ലാം സ​മ്മാ​ന​മാ​യ മി​ക്‌​സ​ർ ഗ്രൈ​ൻ​ഡ​ർ സി​സ്റ്റ​ർ ആ​ലീ​സ് അ​ഗ​സ്റ്റി​ൻ തോ​ട്ടു​മു​ക്കം, അ​ഞ്ചാം സ​മ്മാ​ന​മാ​യ എ​യ​ർ ഫ്ര​യ​ർ മി​ഷ മ​നോ​ജ് തോ​ട്ടു​മു​ക്കം എ​ന്നി​വ​ർ​ക്കും ല​ഭി​ച്ചു.

Tags : nattu vishesham draw for the housing construction

Recent News

Corehub Up