x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സം വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​ക്കാ​തെ ച​മ്പ​ക്ക​ര​യി​ലെ വി​ശ്വാ​സി​സ​മൂ​ഹം

വെബ് ഡെസ്ക്
Published: September 30, 2026 11:56 PM IST | Updated: September 30, 2026 11:56 PM IST

റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ച്ചുനീ​ക്കു​ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള നെ​ത്ത​ല്ലൂ​ർ കു​രി​ശ​ടി.

ക​റു​ക​ച്ചാ​ൽ: റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​ശ്വാ​സം ത​ട​സ​മാ​ക്കാ​തെ ച​മ്പ​ക്ക​ര പ​ള്ളി​യി​ലെ ഇ​ട​വ​ക സ​മൂ​ഹം. ക​റു​ക​ച്ചാ​ൽ - കോ​ട്ട​യം റോ​ഡി​ന്‍റെ ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​നാ​യാ​ണ് കു​രി​ശ​ടി പൊ​ളി​ച്ചു​നീ​ക്കി സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ച​മ്പ​ക്ക​ര ഇ​ട​വ​ക തീ​രു​മാ​നി​ച്ച​ത്. നൂ​റ്റാ​ണ്ടോ​ട​ടു​ത്ത് പ​ഴ​ക്ക​മു​ള്ള കു​രി​ശ​ടി പൊ​ളി​ച്ചു നീ​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്ക് അ​നു​മ​തി കൊ​ടു​ക്കു​ന്ന​തി​ന് വി​ശ്വാ​സം ഇ​ട​വ​ക സ​മൂ​ഹ​ത്തി​നു ത​ട​സ​മാ​യി​ല്ല.

വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ 1932 ലാ​ണ് കു​രി​ശ​ടി സ്ഥാ​പി​ത​മാ​യ​ത്. നാ​ലു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്തു​ന്ന റോ​ഡി​ന്‍റെ ആ​രം​ഭ ഭാ​ഗ​ത്താ​ണ് കു​രി​ശ​ടി സ്ഥി​തി ചെ​യ്യു​ന്ന​ത്. റോ​ഡി​ന്‍റെ വി​ക​സ​നം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ള്ളി അ​ധി​കൃ​ത​രെ ധ​രി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​ട​വ​ക​വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് ക​രു​വേ​ലി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജേ​ക്ക​ബ് പ​ട​മ​റ്റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് കൗ​ൺ​സി​ലും പൊ​തു​യോ​ഗ​വും ചേ​ർ​ന്ന് കു​രി​ശ​ടി പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up