x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും കാ​ഴ്ച​സ​മ​ർ​പ്പ​ണ​വും

വെബ് ഡെസ്ക്
Published: September 10, 2026 02:38 AM IST | Updated: September 10, 2026 02:38 AM IST

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് സാ​ൻ​ജോ ട​വ​റി​ലെ സെ​ഹി​യോ​ൻ ടൗ​ണ്‍ മി​നി​സ്ട്രീ​സ് ചാ​പ്പ​ലി​ൽ പാലക്കാട് രൂപത ബിഷപ്‌ മാ​ർ പീ​റ്റ​ർ കൊ

പാ​ല​ക്കാ​ട്: പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് സാ​ൻ​ജോ ട​വ​റി​ലെ സെ​ഹി​യോ​ൻ ടൗ​ണ്‍ മി​നി​സ്ട്രീ​സ് ചാ​പ്പ​ലി​ൽ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി.

മ​നു​ഷ്യ​ജീ​വ​ന്‍റെ വി​ളി​യും മാ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ത്യു​ത്ത​ര​വും അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശു​ദ്ധ അ​മ്മ​യോ​ട് ആ​ധു​നി​ക സ​മൂ​ഹം സ​മ​ന്വ​യ​പ്പെ​ടാ​ൻ ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു. സ​ഭ​യ്ക്കും വൈ​ദി​ക​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും കൂ​ടും​ബ​ങ്ങ​ൾ​ക്കും ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പ്ര​ത്യേ​ക​നി​യോ​ഗ​ങ്ങ​ൾ​ക്കു​മാ​യി വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ കാ​ഴ്ച​വ​ച്ച മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം ജ​പ​മാ​ല​ക​ളും പ്ര​ത്യേ​ക​പ്രാ​ർ​ഥ​ന​ക​ളും മാ​താ​വ് വ​ഴി പ​രി​ശു​ദ്ധ ബ​ലി​യോ​ടൊ​പ്പം കാ​ഴ്ച​വ​ച്ചു. തു​ട​ർ​ന്ന് കേ​ക്കു​മു​റി​ച്ച് ജ​ന​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up