തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ഇന്നു ചെന്പൂക്കാവിലുള്ള ഇലക്ഷൻ കമ്മീഷൻ വെയർ ഹൗസിൽ ആരംഭിക്കും.
കമ്മീഷന്റെ നിർദേശപ്രകാരം മെഷീൻ നിർമാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ അംഗീകൃത എൻജിനീയർമാരുടെ നേതൃത്വത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായിരിക്കും പരിശോധന. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ ആദ്യഘട്ട പരിശോധനയുടെ നടപടിക്രമം നേരിട്ടു നിരീക്ഷിക്കും. അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾക്കു പരിശോധനാനടപടികൾ വീക്ഷിക്കാൻ സൗകര്യം ഉണ്ടായിരിക്കും. ആദ്യഘട്ട പരിശോധന സംബന്ധിച്ച മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ നേരിട്ടു വിലയിരുത്തി.