കൊടിയേറ്റ് കർമം ഇടവക വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര നിർവഹിക്കുന്നു.
കോടഞ്ചേരി: പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാളിന്റെയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ രണ്ടാം ശ്രാദ്ധ പെരുന്നാളിന്റെയും കൊടിയേറ്റ് കർമം വട്ടൽ കുരിശ് പള്ളിയിൽ ഇടവക വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര നിർവഹിച്ചു. ഇന്ന് വെളിമുണ്ട മോർ ഗ്രീഗോറിയോസ് കുരിശിങ്കലിൽ വൈകിട്ട് ഏഴിന് സന്ധ്യാ നമസ്കാരം, എട്ടിന് പെരുന്നാൾ സന്ദേശം, 8.30 ന് ആശീർവ്വാദം, നേർച്ച. നവംബർ ഒന്നിന് വൈകിട്ട് ഏഴിന് വട്ടൽ കുരിശ് പള്ളിയിൽ സന്ധ്യാ നമസ്കാരം, എട്ടിന് മലബാർ ഭദ്രാസനത്തിലെ ഫാ. ബേസിൽ കരനിലത്തിൽ പെരുന്നാൾ സന്ദേശം, 8.30 ന് ആശീർവ്വാദം, നേർച്ച. രണ്ടിന് രാവിലെ 7.30 ന് പ്രഭാത നമസ്കാരം, 8.30 ന് വിശുദ്ധ കുർബാന ഫാ. ബേസിൽ കരനിലത്തിൽ, 10.30 ന് പെരുന്നാൾ സന്ദേശം, 11 ന് പ്രദക്ഷിണം, 11.30 ന് ആശീർവ്വാദം, ലേലം, നേർച്ച 12ന് കൊടിയിറക്ക്.
Tags :