x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല

വെബ് ഡെസ്ക്
Published: July 21, 2026 03:22 AM IST | Updated: July 21, 2026 03:22 AM IST

നി​ഗം കു​മാ​റി​നെ ക​ണ്ടെ​ത്താ​ൻ അ​ഗ്നി ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു.

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​യെ ര​ണ്ടാം ദി​ന​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. യു​പി സ്വ​ദേ​ശി നി​ഗം കു​മാ​റി​നെ​യാ​ണ് വി​ല​ങ്ങാ​ട് പു​ഴ​യി​ൽ കാ​ണാ​താ​യ​ത്. അ​ഗ്നി ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ മു​ത​ൽ വ്യാ​പ​ക തെ​ര​ച്ചി​ലാ​ണ് പു​ഴ​യി​ൽ ന​ട​ത്തി​യ​ത്.
പു​ഴ​യി​ലെ അ​തി​ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കു​ളി​ക്കാ​വ് ഭാ​ഗ​ത്ത് സാ​ഹ​സി​ക​മാ​യ ത​ര​ത്തി​ലാ​ണ് സ്‌​കൂ​ബാ ടീം ​ന​ട​ത്തി​യ​ത്. കു​ളി​ക്കാ​വ് മു​ത​ൽ ഹ​നു​മാ​ൻ കു​ണ്ട് പാ​ല​ത്തി​നു സ​മീ​പം വ​രെ​യും പു​ഴ​യു​ടെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ശ​ക്ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പോ​യി​ട്ടു​ണ്ടാ​കും എ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽവി​ഷ്ണു​മം​ഗ​ലം ബ​ണ്ട് പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി.

പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്തി​ങ്ക​ളാ​ഴ്ച​ത്തെ തെ​ര​ച്ചി​ൽ വൈ​കീ​ട്ടോ​ടെ അ​വ​സാ​നി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പ​ക​ൽ ര​ണ്ടോ​ടെ​യാ​ണ് നി​ഗം കു​മാ​ർ വി​ല​ങ്ങാ​ ട് പു​ഴ​യോ​ര​ത്ത് കു​ളി​ക്കാ​വ് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

കെ.​എം. അ​ഭി​ജി​ത്ത് എം​എ​ൽ​എ, ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എം. ​സ​ജി​ന എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.​നാ​ദാ​പു​രം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​രു​ൺ മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​ത് അം​ഗ സേ​ന​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് എ​ത്തി​യ മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്മാ​രും തെ​ര​ച്ചി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags : Nattuvishesham DistrictNews

Recent News

Corehub Up