ചക്കിട്ടപാറ: മലയോര ഹൈവേ നിർമിക്കുന്നതിനിടെ ചക്കിട്ടപാറ ടൗണിലെ രണ്ടു കടകൾക്ക് മുന്നിൽ കേരളാ റോഡ് ഫണ്ട് ബോർഡ് നിർമിച്ച കുഴികൾ മൂടാൻ നടപടി ഉണ്ടാകണമെന്ന് കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ സമിതി അംഗം രാജൻ വർക്കി ആവശ്യപ്പെട്ടു.
കുഴി കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ്. കുഴിയിൽ വീണ് പലർക്കും പരിക്ക് പറ്റിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതിയോട് പല തവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
മലയോര ഹൈവേയുടെ പ്രവർത്തി മാസങ്ങളായി ഇവിടെ തടസപ്പെട്ടിരിക്കുകയാണ്. ഇതിനും പരിഹാരമുണ്ടാവണമെന്നും രാജൻ വർക്കി ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kozhikode v