പാലാ: പതിനാലാം പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും ഉദ്ഘാടനം മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെയും ഓര്മ ദിനമായ 21ന് പാലാ കത്തീഡ്രലില്‍ നടത്തും.
രാവിലെ 9.30ന് കത്തീഡ്രലിൽ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. 11ന് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ സമ്മേളനത്തില്‍14-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും ഉദ്ഘാടനം മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാസ്റ്ററല്‍ പ്രസ്ബിറ്ററല്‍ കൗണ്‍സിലിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പങ്കെടുക്കും.
പതിനാലാം പ്രസ്ബിറ്ററല്‍ കൗണ്‍സിലില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 99 അംഗങ്ങളാണുള്ളത്.
പാസ്റ്ററല്‍ കൗണ്‍സിലില്‍ രൂപതയിലെ വൈദികരും വിവിധ സന്യാസ സമൂഹങ്ങളിലെ ജനറല്‍ പ്രൊവിന്‍ഷ്യല്‍സ് അടങ്ങിയ സിസ്റ്റേഴ്സും അത്മായരും അടങ്ങുന്ന 364 അംഗങ്ങളാണ്. രൂപതയുടെ വിവിധ തലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും വിവിധ സംഘടനകളുടെ പ്രതിനിധികളും നോമിനേറ് ചെയ്യപ്പെട്ടവരുമാണ് ഈ കൗണ്‍സിലിലെ അംഗങ്ങള്‍.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാാട്ടാണ് പതിനാലാം പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും പ്രസിഡന്റ്. പാസ്റ്ററല്‍ കൗണ്‍സിലിന്റെ ചെയര്‍മാനെയും സെക്രട്ടറിയേയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയേയും അന്ന് പ്രഖ്യാപിക്കും.