x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​മ്പ്രാണി​ക്ക​ട​വ് റെ​ഗു​ലേ​റ്റ​ർ ഉ​ദ്ഘാ​ട​നം നാ​ളെ


Published: July 10, 2026 06:07 AM IST | Updated: July 10, 2026 06:07 AM IST

നാ​ളെ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ ന​ന്പ്രാ​ണി ത​ട​യ​ണ.

മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭ 23 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ക​ട​ലു​ണ്ടി​പ്പു​ഴ​യി​ലെ ന​ന്പ്രാ​ണി​ക്ക​ട​വി​ൽ പ​ണി​ത റെ​ഗു​ലേ​റ്റ​റി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് നാ​ന്പ്രാ​ണി സൈ​റ്റി​ൽ ന​ട​ക്കും. മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി. ​റി​നി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹാ​രി​സ് ആ​മി​യ​ൻ സ്വാ​ഗ​തം പ​റ​യും. ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ.​കെ. പു​ഷ്പ​രാ​ജ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

60 മീ​റ്റ​ർ നീ​ള​വും 17.80 മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള റെ​ഗു​ലേ​റ്റ​റി​ന് 13 കി​ലോ​മീ​റ്റ​ർ മു​ക​ൾ ഭാ​ഗ​ത്തേ​ക്ക് ഏ​ക​ദേ​ശം 2100 മി​ല്യ​ണ്‍ ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. 12 മീ​റ്റ​ർ വീ​തി​യു​ള്ള മൂ​ന്ന് ഷ​ട്ട​റു​ക​ളും 10 മീ​റ്റ​ർ വീ​തി​യു​ള്ള ഒ​രു ഷ​ട്ട​റും ആ​റ് മീ​റ്റ​ർ നീ​ള​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് കൊ​ണ്ടു​ള്ള ഒ​രു സ്ഥി​രം ത​ട​യ​ണ​യും റെ​ഗു​ലേ​റ്റ​റി​ന്‍റെ ഭാ​ഗ​മാ​ണ്. റെ​ഗു​ലേ​റ്റ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ല​പ്പു​റ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും വ​ലി​യ ആ​ശ്വാ​സ​മാ​കും.

നാ​മ്പ്രാണി, മ​ണ്ണാ​ർ​ക്കു​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മേ കാ​ട്ടു​ങ്ങ​ൽ, ഉ​ന്നം​ത​ല, കൂ​ട്ടി​ല​ങ്ങാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും കോ​ട്ടൂ​ർ, കൂ​ട്ടി​ല​ങ്ങാ​ടി, കു​റു​വ, ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടും. കൂ​ടാ​തെ ക​ട​ലു​ണ്ടി​പ്പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം 1500 ഹെ​ക്ട​ർ കൃ​ഷി ഭൂ​മി​ക്ക് സ്ഥി​രം ജ​ല​സേ​ച​ന സൗ​ക​ര്യ​വും ല​ഭി​ക്കും.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ന​ന്പ്രാ​ണി, മ​ണ്ണാ​ർ​ക്കു​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നാ​യാ​ണ് പ്ര​ധാ​ന​മാ​യും ന​ന്പ്രാ​ണി റെ​ഗു​ലേ​റ്റ​ർ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്.

റെ​ഗു​ലേ​റ്റ​റി​ന്‍റെ മു​ക​ൾ-​താ​ഴ് ഭാ​ഗ​ങ്ങ​ളി​ലെ​യും പു​ഴ​യു​ടെ ക​ര​സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ​യും നി​ർ​മാ​ണ​മാ​ണ് 6.60 കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ടം. മ​ല​പ്പു​റം മു​നി​സി​പ്പാ​ലി​റ്റി അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ൻ​സി മു​ഖേ​ന​യാ​ണ് ഇ​തി​ന്‍റെ പ്ര​വൃ​ത്തി. ഇ​തോ​ടെ പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് 23 കോ​ടി രൂ​പ​യാ​കും.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up