നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പത്താമത് ഇവാനോ ക്വിസ് വിജയികൾ ഫാ. ഡോ. ജിജി ഫിലിപ്പ് ചരിവുപുരയിടത്തിൽ, സ്കൂൾ അധികൃതർ എന്നിവർക്ക
നാലാഞ്ചിറ: കൗമാര കാലഘട്ടത്തിൽ എടുക്കുന്ന നല്ല തീരുമാനങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നു മലങ്കര സെമിനാരി റെക്ടർ ഫാ. ഡോ. ജിജി ചരിവുപുരയിടത്തിൽ അഭിപ്രായപ്പെട്ടു.
നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പത്താമത് ഇവാനോ ക്വിസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 24 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ, അഞ്ചൽ സെന്റ് ജോൺസ് സെൻട്രൽ സ്കൂൾ, നാലാഞ്ചിറ ബഥനി നവജീവൻ വിദ്യാലയ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ കാർമൽ ഗേൾസ് വഴുതക്കാട് (ഒന്നാം സ്ഥാനം), അഞ്ചൽ സെന്റ് ജോൺ സെൻട്രൽ സ്കൂൾ (രണ്ടാം സ്ഥാനം), നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയ (മൂന്നാം സ്ഥാനം)എന്നിവർ വിജയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിജു കെ. ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, ബർസാർ ഫാ. നിതീഷ്, പിടിഎ വൈസ് പ്രസിഡന്റ് സുമേഷ് വണ്ടാടന്, അജുമോൻ വർഗീസ്, ഫാ. ജോബിൻ കമേച്ചേമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.