കോതമംഗലം: കോട്ടപ്പാറ പ്ലാന്റേഷനില്‍നിന്നിറങ്ങിയ കാട്ടാന രണ്ടാഴ്ചയോളമായി ജനവാസമേഖലയില്‍ സ്ഥിരം സാന്നിധ്യം. രാത്രി മാത്രമല്ല പകല്‍ സമയങ്ങളിലും ആന നാട്ടില്‍ തുടരുന്ന സ്ഥിതിയാണ്.
ഞായറാഴ്ച രാത്രി കുളങ്ങാട്ടുകുഴി ഭാഗത്താണ് ആന എത്തിയത്. രാത്രിയിലെത്തിയ ആന ഇന്നലെ നേരം പുലര്‍ന്നശേഷവും പ്രദേശത്തുതന്നെ നിലയുറപ്പിച്ചിരുന്നു. രാവിലെ എട്ടോടെയാണ് ആനയെ നാട്ടുകാര്‍ കാണുന്നത്. പിന്നീട് ഏറെ ശ്രമകരമായാണ് ആനയെ പ്ലാന്റേഷനിലേക്ക് തിരികെ കയറ്റിവിട്ടത്.
നിരവധി കൃഷിയിടങ്ങളിലൂടെ ആന സഞ്ചരിച്ച് കൃഷിനാശം വരുത്തി. വിവിധ കാര്‍ഷിക വിളകള്‍ ചവിട്ടിമെതിച്ചു. കയ്യാലകളും തകര്‍ത്തു. ആനയുടെ സാന്നിധ്യം അറിയാതെ വിദ്യാർഥികളടക്കമുള്ളവര്‍ സമീപത്തെ റോഡുകളിലൂടെ കടന്നുപോയിരുന്നു.
ആനയെ തുരത്താൻ പ്രത്യേക ദൗത്യം
കോതമംഗലം: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തിലെ ചില വാർഡുകളിൽ കുറച്ചു ദിവസങ്ങളായി പിടിയാനയുടെ സാന്നിധ്യം നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തിൽ ആനയെ ജനവാസ മേഖലയിൽ നിന്നും മാറ്റുന്നതിന് വനം വകുപ്പ് ഇന്ന് രാവിലെ ആറ് മുതൽ പ്രത്യേക ദൗത്യം നടത്തുമെന്ന് അറിയിച്ചു. റബർ ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പടെയുള്ള പുലർച്ചെ ജോലിക്കു പോകുന്ന എല്ലാവരും വീടുകളിൽ തന്നെ പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കുവാനും വനം വകുപ്പ് അറിയിച്ചു.
Tags : nattu vishesham Kottapara residential area for two weeks.