x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​തൃ​ത്വം ചേ​ർ​ത്തു​പി​ടി​ച്ച​തു വി. ശി​വ​ൻ​കു​ട്ടി​യെ

എം.​പ്രേം​കു​മാ​ർ
Published: September 17, 2026 01:44 AM IST | Updated: September 17, 2026 01:44 AM IST

വി. ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം : വി.​ ശി​വ​ൻ​കു​ട്ടി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ഏ​റെ പ്രി​യ​ങ്ക​ര​നാ​കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ ര​ണ്ടാം തവണ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കു​ന്പോ​ഴാ​ണ്. അ​തു​വ​രെ സി​പി​എ​മ്മി​ന്‍റെ ഉ​ൾ​പ്പാ​ർ​ട്ടി രാ​ഷ്ട്രീ​യ​ത്തി​ൽ വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​ന്‍റെ അ​രു​മ ശി​ഷ്യ​നാ​യി​രു​ന്നു വി. ശി​വ​ൻ​കു​ട്ടി.

ജി​ല്ല​യി​ൽ പാ​ർ​ട്ടി നേ​തൃ​നി​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​തി​കാ​യന്മാ​രെ​ല്ലാം അ​ക്കാ​ല​ത്തു വി​എ​സി​നൊ​പ്പ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സി​പി​എം രാ​ഷ്ട്രീ​യ​ത്തി​ൽ ത​ല​സ്ഥാ​ന ജി​ല്ല വി​എ​സി​ന്‍റെ ശ​ക്തി​ദു​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. പി​ന്നീ​ടു മ​ല​പ്പു​റ​ത്തെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ചി​ത്രം മാ​റി. ശി​വ​ൻ​കു​ട്ടി​യ​ട​ക്കം വിഎസി​ന്‍റെ വി​ശ്വ​സ്ത​ർ മ​റു​ക​ണ്ടം ചാ​ടി. അ​ങ്ങ​നെ പി​ന്നീ​ടു ജി​ല്ല​യി​ൽ ശി​വ​ൻ​കു​ട്ടി പി​ണ​റാ​യി​യു​ടെ വി​ശ്വ​സ്ത​നാ​യി. ഇ​പ്പോ​ൾ തെ​റ്റു​തി​രു​ത്ത​ലി​നാ​യി ചേ​ർ​ന്ന വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യി.

വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലു​ടെ സി​പി​എ​മ്മി​ലെ​ത്തി​യ വി.​ശി​വ​ൻ​കു​ട്ടി സ​മ​ര​പോ​രാ​ട്ട​ങ്ങ​ളു​ടെ സാ​ര​ഥി​യെ​ന്ന നി​ല​യി​ലാ​ണു ത​ല​സ്ഥാ​ന ജി​ല്ല​യ്ക്കു സു​പ​രി​ചി​ത​നാ​കു​ന്ന​ത്. എ​സ് എ​ഫ്ഐ​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ടു എ​സ്എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യും പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു.

ഉ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യാ​ണു പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തേ​യ്ക്ക് അ​ദ്ദേ​ഹം ക​ട​ന്നു​വ​രു​ന്ന​ത്. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ മേ​യ​റാ​യി. ര​ണ്ടു ത​വ​ണ എം​എ​ൽ​എ​യും പി​ന്നീ​ടു 2021 -ൽ ​പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​പ്പോ​ൾ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​കു​ന്പോ​ൾ സം​സ്ഥാ​ന സി​പി​എ​മ്മി​ലെ ഉ​യ​ർ​ന്ന നേ​തൃ​നി​ര​യി​ലാ​ണു സ്ഥാ​നം നേ​ടി​യ​ത്. ഇ​പ്പോ​ൾ ചേ​ർ​ന്ന വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ശി​വ​ൻ​കു​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​കു​മെ​ന്നു ഒ​രു പ​ക്ഷേ ആ​രും നി​ന​ച്ചി​രു​ന്നി​ല്ല. അ​ടു​ത്ത പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​രാ​ണു ജി​ല്ല​യി​ലെ നേ​താ​ക്ക​ളി​ൽ അ​ധി​കം പേ​രും.

ക​ഴി​ഞ്ഞ പാ​ർ​ട്ടി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​യ്ക്ക് ആ​രെ​യും പ​രി​ഗ​ണി​ച്ചി​ല്ല. ആ​നാ​വൂ​ർ നാ​ഗ​പ്പ​നെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽനി​ന്നും മാ​റ്റി​യ​ത്. പ​ക​രം ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​വും നി​യ​മ​സ​ഭ സ്പീ​ക്ക​ർ, മ​ന്ത്രി, പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എം.​ വി​ജ​യ​കു​മാ​റി​നെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണു ക​രു​തി​യ​ത്. എ​ന്നാ​ൽ പ​ഴ​യ വി​എ​സ് പ​ക്ഷ​ക്കാ​ര​നാ​യ വി​ജ​യ​കു​മാ​റി​നോ​ടു​ള്ള പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​തൃ​പ്തി അ​ദ്ദേ​ഹ​ത്തി​നു ത​ട​സ​മാ​യി. പി​ന്നെ പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന​തു ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​വും ആ ​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​നാ​യി​രു​ന്നു. പ​ക്ഷേ പാ​ർ​ട്ടി ക​ട​കം​പ​ള്ളി​യെ എ​ന്തോ മാ​റ്റി നി​ർ​ത്തി. അ​ങ്ങ​നെ ജി​ല്ല​യി​ൽനി​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ആ​രും ഇ​ടം​പി​ടി​ച്ചി​ല്ല.

സി​പി​എം സം​ഘ​ട​നാ രീ​തി​യ​നു​സ​രി​ച്ചു ജി​ല്ല തി​രി​ച്ചു സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ക്കു​ന്ന രീ​തി ഇ​ല്ല. പ​ക്ഷേ പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ എ​കെ​ജി സെ​ന്‍റ​ർ സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ല​യെ​ന്ന നി​ല​യി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ഇ​വി​ടു​ത്തെ നേ​താ​ക്ക​ൾ​ക്കു പ​ല ഘ​ട്ട​ങ്ങ​ളി​ലും ല​ഭി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ൽ 75 വ​യ​സ് എ​ന്ന​തു സി​പി​എം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. പി​ണ​റാ​യി വി​ജ​യ​നു മാ​ത്ര​മാ​ണു പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു സി​പി​എം വി​ട്ടു​വീ​ഴ്ച ചെ​യ്തി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടാ​ണ് പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും അ​ദ്ദേ​ഹം സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​യി തു​ട​രു​ന്ന​ത്. പി​ണ​റാ​യി ക​ഴി​ഞ്ഞാ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ സീ​നി​യ​റാ​യി​ട്ടു​ള്ള നേ​താ​വാ​ണ് എം.​ വി​ജ​യ​കു​മാ​ർ. ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ന്പോ​ഴാ​ണു അ​ദ്ദേ​ഹം പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ എ​ത്തു​ന്ന​ത്. ഇ​ന്ന​ത്തെ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ​ബേ​ബി​യും വി​ജ​യ​കു​മാ​റി​നൊ​പ്പ​മാ​ണു പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​കു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും ജ​ന​കീ​യ മു​ഖ​മു​ള്ള നേ​താ​വെ​ന്ന വി​ളി​പ്പേ​രു​ള്ള വി​ജ​യ​കു​മാ​റി​നെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ഈ ​സാ​ഹ​ച​ര്യ​ത്തി​ലും പ​രി​ഗ​ണി​ക്കാ​ത്ത​തു സി​പി​എ​മ്മി​നു​ള്ളി​ൽ ച​ർ​ച്ച​യ്ക്കു വ​ഴി​വ​ച്ചി​ട്ടു​ണ്ട്. വി​ജ​യ​കു​മാ​റി​ന്‍റെ പ്രാ​യം ചൂ​ണ്ടി​ക്കാ​ട്ടി വി​മ​ർ​ശ​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​ണു സി​പി​എം ശ്ര​മി​ക്കു​ന്ന​ത്.

സി​പി​എം നേ​തൃ​ത്വം തു​റ​ന്നു സ​മ്മ​തി​ക്കു​ന്നി​ല്ലെ​ങ്കി​ലും ജി​ല്ല​യി​ലെ സി​പി​എ​മ്മി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യി നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​ണ്. ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യി​യും മു​തി​ർ​ന്ന നേ​താ​ക്ക​ളും ര​ണ്ടു ത​ട്ടി​ലാ​ണ്. ജോ​യി​യെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നും മാ​റ്റാ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ന​ട​ത്തി​യ പ​രി​ശ്ര​മം ഫ​ലം കാ​ണാ​തെ പോ​യ​തു സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ ജോ​യി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ക്ക​ല​യി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. പാ​ർ​ട്ടി ധാ​ര​ണ​യ​നു​സ​രി​ച്ച് എം​എ​ൽ​എ​യാ​യ ജോ​യി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തുനി​ന്നും മാ​റേ​ണ്ട​താ​ണ്. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. ഇ​തി​ൽ വി.​ ശി​വ​ൻ​കു​ട്ടി​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ല​ട​ക്കം നേ​താ​ക്ക​ളു​ടെ ഈ ​പ്ര​തി​ഷേ​ധം പ്ര​ക​ട​മാ​യി. പ​ക്ഷേ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ജോ​യി ഒ​ഴി​യേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ നി​ന്ന​തോ​ടെ ശി​വ​ൻ​കു​ട്ടി​ക്കും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും പു​റ​കോ​ട്ടു പോ​കേ​ണ്ടി വ​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ എം.​വി​ജ​യ​കു​മാ​റും ജി​ല്ല​യി​ലെ മ​റ്റു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ജോ​യി​യെ പി​ന്തു​ണ​ച്ച​തു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി.

സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ അ​സം​തു​പ്തി​യി​ൽ നി​ന്നി​രു​ന്ന വി.​ശി​വ​ൻ​കു​ട്ടി​യെ ഇ​പ്പോ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​ക്കി​യ​തു ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ ജോ​യി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് അ​ത്ര സു​ഗ​മ​മാ​കി​ല്ല. സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മെ​ന്ന നി​ല​യി​ൽ ശി​വ​ൻ​കു​ട്ടി​യോ​ട് ആ​ലോ​ചി​ക്കാ​തെ സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ജോ​യി​ക്ക് പാ​ർ​ട്ടി​യി​ൽ എ​ടു​ക്കാ​നാ​കി​ല്ല. ത​ന്‍റെ പു​തി​യ പ​ദ​വി വി. ശി​വ​ൻ​കു​ട്ടി ജോ​യി​ക്കെ​തി​രെ ആ​യു​ധ​മാ​ക്കി​യാ​ൽ ജി​ല്ല​യി​ലെ സി​പി​എ​മ്മി​ലെ ചേ​രി​പ്പോ​രു കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കും.

Tags : District News Nattuvishesham leadership V. Sivankutty

Recent News

Corehub Up