സുകു
മാറനല്ലൂർ: വീട്ടുവളപ്പിൽനിന്ന ചന്ദനമരം അർധരാത്രിയിൽ മുറിച്ചു കടത്താൻ ശ്രമിച്ചയാൽ അറസ്റ്റിലായി. പാറശാല കുറുക്കുട്ടി സ്വദേശി സുകു (55) ആണ് മാറനല്ലൂർ പൊലിസിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 12.30ന് കണ്ടല അരുമാളൂർ ഭാഗത്ത് പ്രതാപചന്ദ്രൻ നായരുടെ വീട്ടിലായിരുന്നു സംഭവം. കരമനയിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ തറവാട് വീട്ടിലെ ചന്ദന മരമാണ് മുറിച്ചത്.
വീട്ടിൽ ആരുമില്ലെന്നു മനസിലാക്കിയ സുകുവും കൂട്ടുകാരനും മതിൽ ചാടിക്കടന്ന് മരം മുറിച്ചു മാറ്റുകയായിരുന്നു. മരംവീഴുന്ന ശബ്ദംകേട്ട അയൽക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ മാറനല്ലൂർ പൊലിസാണ് സുകുവിനെ പിടികൂടിയത്. ചന്ദന മരക്കഷണങ്ങൾ കസ്റ്റഡിയിലെടുത്തു വനംവകുപ്പിനു കൈമാറി. ചന്ദനക്കൊള്ള നടത്തുന്ന സംഘങ്ങളുമായി ബന്ധമുള്ളയാളാണ് സുകുവെന്നു പൊലിസ് അറിയിച്ചു.
Tags : District News Nattuvishesham Man arrested sandalwood tree