മേപ്പാടിയില്‍ സ്വീകരണ സമ്മേളനത്തില്‍ മടക്കിമല മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി പ്രചാരണ വാഹനജാഥാ ക്യാപ്റ്റന്‍ ഇ.പി. ഫിലിപ്പുകുട്ടി പ്രസംഗിക്കുന്നു.
മേപ്പാടി: വയനാട് ഗവ. മെഡിക്കല്‍ കോളജ് മടക്കിമലയ്ക്കുസമീപം സൗജന്യമായി ലഭ്യമായ ഭൂമിയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരപരിപാടികളുടെ ഭാഗമായി മടക്കിമല മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി പ്രചാരണ വാഹന ജാഥ സംഘടിപ്പിച്ചു. ഇന്നലെ രാവിലെ പനമരത്ത് ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി കമ്പളക്കാട് ടൗണില്‍ സമാപിച്ചു.
മേപ്പാടിയില്‍ നല്കിയ സ്വീകരണത്തില്‍ ഇക്ബാല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ഇ.പി. ഫിലിപ്പുകുട്ടി, വൈസ് ക്യാപ്റ്റന്‍ മൊയ്തു കാവുങ്ങല്‍, അഡ്വ. ടി.യു. ബാബു എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Action Committee