x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ടു​കൂ​റ്റ​ൻ ന​ക്ഷ​ത്ര​വു​മാ​യി മാ​ലോ​ത്തു​കാ​ർ


Published: December 11, 2025 06:49 AM IST | Updated: December 11, 2025 06:49 AM IST

ക്രി​സ്മ​സിനെ വരവേൽക്കാൻ മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച 70 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പ​ടു​കൂ​റ്റ​ൻ ന​ക്ഷ​ത്രം.

മാ​ലോം: മ​ണ്ണി​ലും വി​ണ്ണി​ലും ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ചു​കൊ​ണ്ട് മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​നു മു​ന്നി​ൽ പ​ടു​കൂ​റ്റ​ൻ ക്രി​സ്മ​സ് ന​ക്ഷ​ത്രം മി​ഴി​തു​റ​ന്നു. 70 അ​ടി ഉ​യ​ര​ത്തി​ലും 40 അ​ടി വീ​തി​യി​ലും നി​ർ​മി​ച്ച ഈ ​ന​ക്ഷ​ത്രം കേ​ര​ള​ത്തി​ൽ പ്രി​ന്‍റ​ഡ് ക്ലോ​ത്തി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട ന​ക്ഷ​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലു​താ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തോ​ടൊ​പ്പം 600 ചെ​റു​ന​ക്ഷ​ത്ര​ങ്ങ​ൾ കൂ​ടി ദേ​വാ​ല​യ​ത്തി​ന് ചു​റ്റും തെ​ളി​ഞ്ഞ​തോ​ടെ നാ​ടെ​ങ്ങും ക്രി​സ്മ​സ് ആ​വേ​ശ​ത്തി​ലാ​യി.

നാ​ല് ക്വി​ന്‍റ​ൽ ഇ​രു​മ്പ് പൈ​പ്പും 1500 സ്ക്വ​യ​ർ ഫീ​റ്റ് പ്രി​ന്‍റ​ഡ് തു​ണി​യു​മാ​ണ് ന​ക്ഷ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. വെ​ളി​ച്ച​ത്തി​നാ​യി നൂ​റി​ല​ധി​കം ട്യൂ​ബ് ലൈ​റ്റു​ക​ളും 30 ഹാ​ല​ജ​ൻ ലൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു. ഒ​രാ​ഴ്ച കൊ​ണ്ടാ​ണ് ന​ക്ഷ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ത​ല​ശേ​രി അ​തി​രു​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​വും ഫൊ​റോ​ന കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ആ​ർ​ട്ടി​സ്റ്റ് സാ​നി വി.​ജോ​സ​ഫ് ആ​ണ് ഈ ​ന​ക്ഷ​ത്രം രൂ​പ​ക​ല്പ​ന ചെ​യ്ത് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

നേ​ര​ത്തേ മാ​ലോ​ത്ത് ന​ട​ന്ന ത​ളി​ര് കാ​ർ​ഷി​ക മേ​ള​യ്ക്കാ​യി താ​ജ് മ​ഹ​ൽ, ഇ​ന്ത്യാ​ഗേ​റ്റ്, ലോ​ട്ട​സ് ടെ​മ്പി​ൾ എ​ന്നി​വ​യു​ടെ മാ​തൃ​ക​ക​ൾ നി​ർ​മി​ച്ച​തി​ലൂ​ടെ​യും സാ​നി ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. മാ​ലോം പ​ള്ളി​ക്കു മു​ന്നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം നി​ർ​മി​ച്ച ന​ക്ഷ​ത്ര​ത്തേ​ക്കാ​ളും 10 അ​ടി കൂ​ടി ഉ​യ​ര​ത്തി​ലാ​ണ് ഇ​ത്ത​വ​ണ നി​ർ​മി​ച്ച​ത്. ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി ചെ​ല​വാ​യ​ത്.

ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം, അ​സി.​വി​കാ​രി ഫാ.​നി​ധി​ൻ ചെ​റു​നി​ല​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ർ​ട്ടി​സ്റ്റ് സു​മേ​ഷ് ചി​റ്റാ​രി​ക്കാ​ൽ, ടോ​മി കി​ഴ​ക്ക​നാ​ക​ത്ത്, വി​ത്സ​ൺ വാ​ട്ട​പ്പ​ള്ളി​ൽ, ബി​ജു ചീ​രാ​ൻ​കു​ഴി​യി​ൽ, അ​ഭി​ലാ​ഷ് നെ​ടു​മ​രു​തും​ചാ​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സി​ബി തെ​ക്കേ​വ​യ​ലി​ൽ, സെ​ർ​ബി ഇ​ട​യോ​ടി​ൽ, മു​ൻ​കൈ​ക്കാ​ര​ന്മാ​രാ​യ ടോ​മി ത​രി​ശി​ൽ, ഷി​ന്‍റോ ഗ​ണ​പ​തി​പ്ലാ​ക്ക​ൽ, അ​ച്ച​ൻ കു​ഞ്ഞ് അ​ങ്ങാ​ടി​ക്ക​ൽ, ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ചാ​ർ​ളി മു​ള​യ്ക്ക​ൽ, സ​ജി തെ​ങ്ങും​പ​ള്ളി​ൽ, ജോ​യി വേ​മ്പേ​നി​ക്ക​ൽ, ബേ​ബി വ​ട്ട​ക്കു​ന്നേ​ൽ, ബി​ജോ കി​ഴ​ക്കേ​ക്കു​ടി​ലി​ൽ, പാ​രി​ഷ് സെ​ക്ര​ട്ട​റി റോ​യി​ച്ച​ൻ പേ​ണ്ടാ​ന​ത്ത് എ​ന്നി​വ​രും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

Tags : most powerful star nattuviesham local news

Recent News

Corehub Up