പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രകടനവും യോഗവും കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ഹൽദ്വാനിയിലെ ശുദ്ധീകരണ യജ്ഞവുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഉത്തരാഖണ്ഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത നടപടി ബിജെപിയുടെ രാഷ്ട്രീയ ഭീരുത്വമാണ് വെളിവാക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻരാജ്.
എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിക്കെതിരേ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എംഎൽഎ, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൾ സലാം, കെ. ജാസിംകുട്ടി, സിന്ധു അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews cowardice