പ്രതീകാത്മക ചിത്രം
പുൽപ്പള്ളി: താഴെയങ്ങാടിയിൽ പ്രവർത്തിച്ചുവരുന്ന ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പന ശാല കേളക്കവലയിലെ ഗുരുദേവപുരം ശാഖാ മന്ദിരത്തിന് മുൻവശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്എൻഡിപി ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.മദ്യവില്പന ശാല ആരാധനാലയത്തിന്റെ പവിത്രതയ്ക്കും പ്രദേശത്തെ സമാധാന അന്തരീക്ഷത്തിനും ഭംഗം വരുത്തുമെന്നും യോഗം ആശങ്കയുന്നയിച്ചു. സി.വി. സുനിൽ അധ്യക്ഷത വഹിച്ചു. എ.ആർ. ചന്ദ്രൻ, എം.കെ. നാരായണൻ, കെ.കെ. ദിവാകരൻ, കെ.എസ്. സുരേഷ്, കെ.എസ്. ഗോപി എന്നിവർ പ്രസംഗിച്ചു.
Tags :