x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ട്ടു​ജെ​ട്ടി പ്ലാറ്റ്ഫോ​മി​ന്‍റെ ഇ​രു​വ​ശ​ത്തും അ​ടി​ഞ്ഞ ചെ​ളി​നീ​ക്കി​ത്തു​ട​ങ്ങി


Published: June 6, 2026 06:44 AM IST | Updated: June 6, 2026 06:44 AM IST

വൈ​ക്ക​ത്തെ പു​തി​യ ബോ​ട്ടു​ജെ​ട്ടി​യു​ടെ പ്ലാ​റ്റ്ഫോ​മി​ന്‍റെ ഇ​രു​വ​ശ​ത്തും അ​ടി​ഞ്ഞ ചെ​ളി ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് നീ​ക്കു​ന്നു.

വൈ​ക്കം: വൈ​ക്ക​ത്തെ പു​തി​യ ബോ​ട്ടു​ജെ​ട്ടി​യു​ടെ പ്ലാ​റ്റ്ഫോ​മി​ന്‍റെ ഇ​രു​വ​ശ​ത്തും അ​ടി​ഞ്ഞ ചെ​ളി​നീ​ക്കി​ത്തു​ട​ങ്ങി. പ്ലാ​റ്റ്ഫോ​മി​ന്‍റെ ഇ​രു​വ​ശ​വും ചെ​ളി​യ​ടി​ഞ്ഞ് നി​ക​ന്ന​തി​നാ​ൽ വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് ബോ​ട്ടു​ക​ൾ ജെ​ട്ടി​യി​ൽ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് അ​ടു​പ്പി​ക്കു​ന്ന​ത്. ചെ​ളി നീ​ക്കു​ന്ന​തി​നൊ​പ്പം പ്ലാ​റ്റ്ഫോ​മി​ന്‍റെ മു​ക​ളി​ലെ ത​ക​ർ​ന്ന ഷീ​റ്റു മാ​റ്റു​ക​യും പൊ​ട്ടി​യ ടൈ​ലു​ക​ൾ നീ​ക്കി പു​തി​യ​വ വി​രി​ക്കു​ന്ന​തി​നും ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. വൈ​ക്ക​ത്തെ പ​ഴ​യ ബോ​ട്ടു​ജെ​ട്ടി ച​രി​ത്ര​സ്മാ​ര​ക​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​വീ​ക​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ജെ​ട്ടി​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തു​ന്ന​ത്.

വൈ​ക്കം-​ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ലെ ബോ​ട്ടു​ചാ​ലി​ൽ മ​ണ​ലും ചെ​ളി​യും മ​ര​ക്കു​റ്റി​ക​ളും അ​ടി​ഞ്ഞ് ബോ​ട്ടു​ക​ൾ​ക്ക് യ​ന്ത്ര​ത്ത​ക​രാ​റു​ണ്ടാ​കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ബോ​ട്ടു​ക​ളു​ടെ പ്രൊ​പ്പ​ല്ല​ർ ഇ​തി​ന​കം നി​ര​വ​ധി ത​വ​ണ ത​ക​രാ​റി​ലാ​യി. കോ​ടി​ക​ൾ വി​ല​യു​ള്ള പു​തി​യ സോ​ളാ​ർ ബോ​ട്ടു​ക​ളാ​ണി​പ്പോ​ൾ വൈ​ക്കം-​ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ബോ​ട്ടു​ക​ൾ മ​ണ​ൽ​ത്തി​ട്ട​യി​ലും മ​ര​ക്കു​റ്റി​ക​ളി​ലും ത​ട്ടി ത​ക​രാ​റി​ലാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബോ​ട്ട് ചാ​ൽ തെ​ളി​ക്ക​ണ​മെ​ന്ന് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ രാ​ജ​ല​ക്ഷ്മി പ​റ​ഞ്ഞു.

ബോ​ട്ടു​ചാ​ലി​ലെ മ​ണ്ണും മ​ര​ക്കു​റ്റി​ക​ളും ഭീ​ഷ​ണി​യാ​യി

വൈ​ക്കം-​ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ലെ ബോ​ട്ടു​ചാ​ലി​ൽ മ​ണ്ണും മ​ര​ക്ക​ഷ​ണ​ങ്ങ​ളും നി​റ​ഞ്ഞ് ബോ​ട്ടു​കൾ​ക്ക് യ​ന്ത്ര​ത്ത​ക​രാ​ർ വ​രു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സ​വും ഒ​രു ബോ​ട്ടി​ന്‍റെ പ്രൊ​പ്പ​ല്ല​ർ ത​ക​രാ​റി​ലാ​യി. കാ​യ​ലോ​ര​ത്തെ കെ​ടി​ഡി​സി മോ​ർ​ട്ട​ലി​നു സ​മീ​പം ബോ​ട്ട് മ​ണ​ലി​ലു​റ​ച്ച​ത് ര​ണ്ടാ​ഴ്ച മു​മ്പാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സ​വും വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രു​മാ​യി ജ​ങ്കാ​ർ മ​ണ​ലി​ലു​റ​ച്ചു. വേ​ലി​യേ​റ്റം വ​ന്നു ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോ​ൾ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ജ​ങ്കാ​ർ ക​ര​യ്ക്ക​ടു​പ്പി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ നി​യ​ന്ത്ര​ണം വി​ട്ടു ബോ​ട്ട് മ​ണ​ൽ​ക്കൂ​ന​യി​ൽ ഇ​ടി​ച്ചാ​ൽ ബോ​ട്ട് ത​ക​ർ​ന്ന് വ​ലി​യ അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കും. ബോ​ട്ട് ചാ​ൽ ആ​ഴം​കൂ​ട്ടി ജ​ല​ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പി.​ജി.​എം. നാ​യ​ർ കാ​രി​ക്കോ​ട്
പ്ര​സി​ഡ​ന്‍റ്, എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ വൈ​ക്കം

Tags : Local News Nattuvishesham Kottayam

Recent News

Corehub Up