x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്ദി​യോ​ട് ആ​ശു​പ​ത്രി പു​തി​യ ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ല്ല

വെബ് ഡെസ്ക്
Published: September 26, 2026 03:58 AM IST | Updated: September 26, 2026 03:58 AM IST

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് പ​ത്തു​മാ​സ​മാ​യി​ട്ടം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത ന​ന്ദി​യോ​ട് ആ​ശു​പ​ത്രി പു​തി​യ ബ്ലോ​ക്ക് കെ​ട്ടി​ടം.

ചി​റ്റൂ​ർ: മൂ​ന്നു​കോ​ടി ചെ​ല​വി​ൽ ന​ന്ദി​യോ​ട് ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ പ​ണി​ത പു​തി​യ ബ്ലോ​ക്ക് കാ​ർ പാ​ർ​ക്കി​നാ​യി മാ​ത്രം ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​തി​ൽ ജ​ന​കീ​യ​പ്ര​തി​ഷേ​ധം ശ​ക്തം. ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ​നി​ല നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് പ​ത്ത് മാ​സം മു​ന്പ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യി​രു​ന്നു. ഒ​പി, ഫാ​ർ​മ​സി ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ഴും മു​ൻ​കെ​ട്ടി​ട​ത്തി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. 200 മു​ത​ൽ 300 വ​രെ പേ​ർ നി​ത്യേ​ന ചി​കി​ത്സ​ക്കാ​യി ന​ന്ദി​യോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്നു.

ജീ​വ​ന​ക്കാ​രും ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രും സ്ഥ​ല​പ​രി​മി​തി​യി​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പ​നി ബാ​ധി​ത​ർ​ക്ക് ഗ്ലൂ​ക്കോ​സ് ന​ൽ​കാ​നും മ​റ്റു പ​രി​ച​ര​ണ​ങ്ങ​ൾ​ക്കും സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ തു​ണി സ്‌​ക്രീ​ൻ മ​റ​ച്ചാ​ണ് ചി​കി​ത്സ ന​ൽ​കു​ന്ന​ത്. ഫാ​ർ​മ​സി മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. പു​തി​യ ബ്ലോ​ക്കി​ൽ ഇ​തി​നെ​ല്ലാം സൗ​ക​ര്യം ഉ​ണ്ടാ​യി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മു​ട​ന്ത​ൻ ന്യാ​യ​വാ​ദ​ങ്ങ​ൾ പ​റ​ഞ്ഞ് പ്ര​വ​ർ​ത്ത​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണ്. പ​നി​ബാ​ധി​ച്ച​വ​രും മ​റ്റു ചി​കി​ത്സ​ക്ക് വ​രു​ന്ന​വ​രും സ്ഥ​ല​പ​രി​മി​തി കാ​ര​ണം ഒ​ന്നി​ച്ച് വ​രി​യി​ൽ നി​ൽ​ക്കേ​ണ്ട​താ​യ ഗ​തി​കേ​ടി​ലാ​ണു​ള്ള​ത്. പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ക്കാ​ൻ കാ​ണി​ച്ച വേ​ഗ​ത അ​ത്സ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ൽ കാ​ണു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ക​ഴി​ഞ്ഞ​ദി​വ​സം പു​തി​യ ബ്ലോ​ക്കി​ലേ​ക്ക് ഐ​പി മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മാ​ന​മാ​യി ഓ​പ്പ​റേ​ഷ​ൻ, പ്ര​സ​വ​ചി​കി​ത്സ, കി​ട​ത്തി​ചി​കി​ത്സ, പോ​സ്റ്റുമോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ചി​കി​ത്സാ​സൗ​ക​ര്യം ല​ഭി​ച്ചി​രു​ന്ന ഈ ​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി നി​ല​വി​ൽ അ​ധി​കൃ​ത​രു​ടെ നി​രു​ത്ത​ര​വാ​ദ ന​ട​പ​ടി​ക​ളി​ൽ ഒ​പി ചി​കി​ത്സ മാ​ത്ര​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Tags : NattuVishesham.DistricteNews

Recent News

Corehub Up