x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി ഇ​നി ഹ​രി​താ​ഭ​മാ​കും


Published: March 1, 2026 07:45 AM IST | Updated: March 1, 2026 07:45 AM IST

കൊ​ച്ചി: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഹ​രി​ത​ഭ​വ​നം ആ​ശ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് പ​ച്ച​ക്ക​റി തൈ​ക​ളും ഫ​ല​വൃ​ക്ഷ തൈ​ക​ളും കൈ​മാ​റി. ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റ് ഉ​ത്പാ​ദി​പ്പി​ച്ച ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ച് വ​ള​ര്‍​ത്തി​യെ​ടു​ത്ത പ​ച്ച​ക്ക​റി തൈ​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി ​പ്രി​യ​ങ്ക ഏ​റ്റു​വാ​ങ്ങി. ത​ണ​ല്‍ ഒ​രു​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ തൈ​ക​ളും കൈ​മാ​റി.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ര​ഞ്ജി​നി, സം​സ്‌​ക​ര​ണ യു​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഷി​ബു വി​ജ​യ​വേ​ദം, അ​സോ​സി​യേ​റ്റ് പാ​ര്‍​ട്ണ​ര്‍ കെ.​ആ​ര്‍. റി​ഷി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തൈ​ക​ള്‍ കൈ​മാ​റി​യ​ത്.

ന​ഗ​ര​സ​ഭ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ല്‍ നി​ന്ന് റീ​സൈ​ക്കി​ള്‍ ചെ​യ്ത് നി​ര്‍​മി​ക്കു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ച​ട്ടി​ക​ളി​ലാ​ണ് തൈ​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. വി​ള​വെ​ടു​പ്പി​ന് ശേ​ഷം കു​റ​ഞ്ഞ നി​ര​ക്കി​ല്‍ റീ​പ്ലാ​ന്‍റ് ചെ​യ്തു ന​ല്‍​കു​ന്ന സം​വി​ധാ​ന​വും തൈ​ക​ളു​ടെ വ​ള​ര്‍​ച്ച നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക കൃ​ഷി​ക്കൂ​ട്ടാ​യ്മ​യും ഫോ​ണ്‍ വ​ഴി മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്വ​കാ​ര്യ പ്ലാ​സ്റ്റി​ക് സം​രം​ഭ​ക​നാ​യ ഷി​യാ​സ് സി. ​അ​ലി, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ എ. ​നി​സ, കെ.​എ​ല്‍. അ​രു​ണ്‍, ജെ​ഫി​ന്‍ ജോ​യ്, ടി.​എ​സ്. ദീ​പു, കൊ​ച്ചി​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​സി. സൂ​ര്യ​മോ​ള്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham official residence District Collector

Recent News

Corehub Up