കോഴഞ്ചേരി: ദന്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ പിക്കപ് വാൻ തട്ടി ഗുരുതര പരിക്കേറ്റ ഭർത്താവ് മരിച്ചു.
ഇടയാറന്മുള വൈഷ്ണവം ചെമ്മാട്ട് ശേരിൽ ശ്രീരാജ് (60) ആണ് അന്തരിച്ചത്. സംസ്കാരം ഇന്ന് മൂന്നിന് കുടുംബ വീടായ നാരങ്ങാനം കണമുക്ക് ചെമ്മാട്ടുശേരിൽ വീട്ടുവളപ്പിൽ നടക്കും ബുധനാഴ്ച ഉച്ചയ്ക്ക് നാരങ്ങാനം മഠത്തുംപടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ആയിരുന്നു മരണം.
ഇദ്ദേഹത്തിന്റെ ഭാര്യ ഷീജ പരിക്കുകളോടെ കോഴഞ്ചേരി യിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമിത വേഗത്തിൽ വന്ന പിക് - അപ് വാഹനം ഇരു ചക്ര വാഹനത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ചികിത്സയിലിരിക്കേ ബുധനാഴ്ച രാത്രിയാണ് ശ്രീരാജ് മരിച്ചത്. മക്കൾ: അഭിഷേക് (അക്ഷയ സെന്റർ കോട്ട) , അശ്വിൻ. മരുമക്കൾ: ഗീതു ,ആതിര
Tags : nattu vishesham person injured