x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ ക​ച്ച​വ​ടം; യു​വാ​വും പെ​ൺ​സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 31, 2026 02:38 AM IST | Updated: July 31, 2026 02:38 AM IST

അറസ്റ്റിലായ മു​ഹ​മ്മ​ദ് ഷാ​ഫി, സ​രി​ത

കൊ​ച്ചി: ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ ക​ച്ച​വ​ടം ന​ട​ത്തു​ന്ന യു​വാ​വും പെ​ൺ​സു​ഹൃ​ത്തും പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ കാ​ര്‍​ത്തി​ക​പ്പി​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി (29), സു​ഹൃ​ത്താ​യ ആ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി സ​രി​ത എ​ന്നി​വ​രാ​ണ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 94.032 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. എ​റ​ണാ​കു​ളം സൗ​ത്തി​ലെ ക്യൂ​ന്‍​സ് ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്താ​യി​രു​ന്നു ല​ഹ​രി ക​ച്ച​വ​ടം. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​ലി​യ അ​ള​വി​ല്‍ എം​ഡി​എം​എ വാ​ങ്ങി​യ ശേ​ഷം ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച് പ​റ​യു​ന്ന സ്ഥ​ല​ത്ത് ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കു​ന്ന ഡോ​ര്‍ ഡെ​ലി​വ​റി സം​വി​ധാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ഹ​രി ക​ച്ച​വ​ടം.

അ​ടു​ത്തി​ടെ മു​ഹ​മ്മ​ദ് ഷാ​ഫി ബം​ഗ​ളൂ​രു​വി​ല്‍ പോ​യി എം​ഡി​എം​എ വാ​ങ്ങി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹോ​ട്ട​ല്‍ മു​റി​യി​ല്‍ നി​ന്ന് 65.27 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. എ​ക്‌​സൈ​സ് സം​ഘം ഹോ​ട്ട​ല്‍ മു​റി​യി​ല്‍ എ​ത്തു​ന്ന സ​മ​യ​ത്ത് മു​ഹ​മ്മ​ദ് ഷാ​ഫി മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ​രി​ത ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നു ല​ഭി​ച്ച ഓ​ര്‍​ഡ​ര്‍ കൈ​മാ​റാ​ന്‍ പോ​യ​താ​യി​രു​ന്നു. രാ​ത്രി തി​രി​ച്ചെ​ത്തി​യ സ​രി​ത​യെ​യും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ആ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ല്‍ എം​ഡി​എം​എ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​താ​യി ഇ​വ​ര്‍ എ​ക്‌​സൈ​സി​ന് മൊ​ഴി ന​ല്‍​കി. തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 28.76 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ഗ്രാ​മി​ന് 4,000 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു എം​ഡി​എം​എ വി​റ്റി​രു​ന്ന​ത്.

പ്ര​തി​ക​ള്‍ ല​ഹ​രി വി​ല്പ​ന ന​ട​ത്തി ല​ഭി​ച്ച 17,770 രൂ​പ​യും ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ളും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രി​ല്‍ നി​ന്ന് എം​ഡി​എം​എ വാ​ങ്ങി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ള്‍ ബം​ഗ​ളൂ​രു​വി​ലെ​ത്തി മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. എ​ക്‌​സൈ​സ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up