പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ.
പെരിങ്ങോം: വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ എൽഡിഎഫ് ഭരിക്കുന്ന പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നില്ലെന്നു പരാതി. അടുത്ത മാസം നടക്കുന്ന കർഷക ദിന പരിപാടിയിൽ എംഎൽഎയെ പങ്കെടുപ്പിക്കില്ലെന്ന് ഭരണസമിതി തീരുമാനത്തിനെതിരെ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു.
യുഡിഎഫ് നേതാക്കളായ എം. ഉമ്മർ, മഹേഷ് കുന്നുമ്മൽ, കെ.എം. കുഞ്ഞപ്പൻ, ഇബ്രാഹിം പൂമംഗലം, ടി.പി. മുസ്തഫ, എം. ശ്രീധരൻ, കൊട്ടില മുഹമ്മദ് കുഞ്ഞി, ഇക്ബാൽ മംഗലശേരി എന്നിവർ പ്രസംഗിച്ചു. 17ന് യുഡിഎഫിന്റെ നേതൃത്വത്തിൽ വിപുലമായി കർഷകദിനം ആചരിക്കുവാനും തീരുമാനമെടുത്തു. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മികച്ച കർഷകരെ ആദരിക്കും.