x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവ റെയിൽവേ സ്റ്റേഷനിൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ മേ​ൽ​ക്കൂ​ര ചോ​ർന്നൊലിക്കുന്നു

വെബ് ഡെസ്ക്
Published: September 23, 2026 02:17 AM IST | Updated: September 23, 2026 02:17 AM IST

ആലുവ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നന്പർ പ്ലാറ്റ്ഫോമിൽ മേൽക്കൂര ചോർന്ന വെള്ളം കെട്ടിക്കിടക്കുന്നു.

ആ​ലു​വ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ മേ​ൽ​ക്കൂ​ര ചോ​രു​ന്ന​താ​യി പ​രാ​തി. ര​ണ്ട്, മൂ​ന്ന് പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ചോ​രു​ന്ന​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് പ​ല ഇ​രി​പ്പി​ട​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​ണെ​ങ്കി​ലും ഇ​പ്പോ​ഴും ആ​ലു​വ​യി​ലെ മൂ​ന്ന് പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കും മു​ഴു​വ​നാ​യി മേ​ൽ​ക്കൂ​ര ഇ​ല്ല. ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മേ​ൽ​ക്കൂ​ര​ക​ളാ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്.

കു​റ​ച്ചു നാ​ളാ​യി ആ​ലു​വ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നു​ണ്ട്. ഏ​താ​നും സ്ഥ​ല​ത്ത് പു​തി​യ മേ​ൽ​ക്കൂ​ര​ക​ളും സ്ഥാ​പി​ച്ചു.

എ​ന്നാ​ൽ അ​വ ത​മ്മി​ൽ ശ​രി​യാ​യ രീ​തി​യി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ കു​റ്റ​മ​റ്റ രീ​തി​യി​ൽ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ എ​ല്ലാ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ത​റ​യി​ലൂ​ടെ മ​ഴ​വെ​ള്ളം ഒ​ഴു​ന്ന​താ​യും ല​ഗേ​ജു​ക​ൾ ന​ന​യു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

പ്ലാ​റ്റ്ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മേ​ൽ ന​ട​പ്പാ​ലം നി​ർ​മി​ച്ചെ​ങ്കി​ലും ക​യ​റു​ന്ന സ്ഥ​ല​ത്ത് മേ​ൽ​ക്കൂ​ര​യി​ല്ല. ചെ​റു​തും വ​ലു​തു​മാ​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ അ​തി​വേ​ഗ​ത്തി​ൽ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ ആ​ലു​വ​യി​ൽ അ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി​യു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up