x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​ത്തി​നു​ള്ള പ്രോ​ത്സാ​ഹ​നം ആ​ശ​ങ്കാ​ജ​ന​കം: ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ്

വെബ് ഡെസ്ക്
Published: July 13, 2026 11:52 PM IST | Updated: July 13, 2026 11:52 PM IST

ചെ​ങ്ങ​ന്നൂ​ർ: വീ​ര്യം കു​റ​ഞ്ഞ മ​ദ്യം പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ഡോ.‍ ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​ർ​ത്തോ​മ്മാ സ​ഭ ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വാ​ർ​ഷി​ക അ​സം​ബ്ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​യ​ക്കു​മ​രു​ന്നി​നും ല​ഹ​രി​ക്കു​മെ​തി​രേ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ്ലാ​ഘ​നീ​യ​മാ​ണ്. ല​ഹ​രി​ര​ഹി​ത സ​മൂ​ഹം രൂ​പ​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കേ​ണ്ട​ത്. യു​വ​ജ​ന​ങ്ങ​ളെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ല​ത്ത് അ​തി​നെ​തി​രേ സ​മൂ​ഹം ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലി​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന എ​ഫ്സി​ആ​ർ​എ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പു​ന​രാ​ലോ​ച​ന ആ​വ​ശ്യ​മാ​ണ്. മ​ത​മോ വി​ശ്വാ​സ​മോ മാ​റ്റാ​നു​ള്ള ശ്ര​മം എ​ന്ന പ​ദ​പ്ര​യോ​ഗം ദു​രു​പ​യോ​ഗം ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മാ​ർ​ത്തോ​മ്മാ സ​ഭ ചെ​ങ്ങ​ന്നൂ​ർ -മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന് 9.52 കോ​ടി​യു​ടെ​യും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഒ​ലി​വ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ 4.22 കോ​ടി രൂ​പ​യു​ടെ​യും ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു.

ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ ജോ​ജി ചെ​റി​യാ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. റ​വ മാ​ത്യു എ. ​മാ​ത്യൂ​സ് ധ്യാ​ന പ്ര​സം​ഗം ന​ട​ത്തി. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ.​ഡോ. ജ​യ​ൻ തോ​മ​സ്, റ​വ.​ഡോ. എം. ​ഈ​ശോ മാ​ത്യു, റ​വ. സ്‌​ക​റി​യ ഏ​ബ്ര​ഹാം , ബി​ഷ​പ്സ് സെ​ക്ര​ട്ട​റി റ​വ. ടൈ​റ്റ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വ​ർ​ഗീ​സ് ഉ​മ്മ​ൻ, ജോ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
ആ​രാ​ധ​ന​യ്ക്ക് റ​വ. അ​ല​ക്സ് കെ. ​ചാ​ക്കോ നേ​തൃ​ത്വം ന​ൽ​കി. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യാ​യി റ​വ. റെ​ന്നി കെ. ​ഏ​ബ്ര​ഹാ​മി​നെ​യും ട്ര​ഷ​റാ​റാ​യി ജോ​ജി ചെ​റി​യാ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham LocalNews alcohol

Recent News

Corehub Up