x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടി​ന്‍റെ കാ​ര്‍​ഷി​ക സം​സ്‌​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: സ്പീ​ക്ക​ര്‍

വെബ് ഡെസ്ക്
Published: September 29, 2026 10:37 PM IST | Updated: September 29, 2026 10:37 PM IST

പത്തനംതിട്ട ജില്ലാ കാര്‍ഷികമേള ‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

പു​ളി​ക്കീ​ഴ്: കാ​ര്‍​ഷി​ക സം​സ്‌​കാ​ര​മാ​ണ് നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്ക് അ​ടി​സ്ഥാ​ന​മെ​ന്നും അ​ത് സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ല്ല പു​ളി​ക്കീ​ഴ് റി​യോ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ കാ​ര്‍​ഷി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ​തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മ്പോ​ള്‍ ക​ര്‍​ഷ​ക​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​ണം. ഇ​തി​ലൂ​ടെ അ​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നും കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​നും ക​ഴി​യും. ദീ​ര്‍​ഘ​കാ​ലം, ഹ്ര​സ്വ​കാ​ലം എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണം. സ​ബ്‌​സി​ഡി​യും ആ​നു​കൂ​ല്യ​ങ്ങ​ളും കൃ​ത്യ​സ​മ​യ​ത്ത് ക​ര്‍​ഷ​ക​രി​ലെ​ത്ത​ണം. ക​ര്‍​ഷ​ക​ക്ഷേ​മ​വും കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​ന​വ​ര്‍​ധ​ന​യും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത്. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, മ​ത്സ്യം, ജ​ല​സേ​ച​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി​യാ​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദീ​ന്‍ ആ​ത്മ​പ​ദ്ധ​തി സ​ന്ദേ​ശം ന​ല്‍​കി. പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ റെ​ജി​മോ​ള്‍ തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ബി. ഹ​രി​ദാ​സി, നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഈ​പ്പ​ന്‍, നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​ച​ന്ദ്ര​ന്‍, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി ആ​ര്‍. പ​ണി​ക്ക​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ വി. ​അ​മ്പി​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍, നി​ഷ അ​ശോ​ക​ന്‍, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ല്‍, ജോ​ളി ജോ​ര്‍​ജ്, ശ​ശി​ക​ല, ര​ജ​നി, റെ​യി​ച്ച​ല്‍ വ​ര്‍​ഗീ​സ്, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ സി. ​ഗി​രി​ജ, തി​രു​വ​ല്ല കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ബി ബാ​ബു, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മി​ക​ച്ച ക​ര്‍​ഷ​ക​രെ​യും കൃ​ഷി​ഭ​വ​നു​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
കൃ​ഷി വ​കു​പ്പി​ന്‍റെ എ​ട്ട് ബ്ലോ​ക്കു​ക​ളി​ല്‍​നി​ന്നാ​യി വി​വി​ധ കാ​ര്‍​ഷി​ക വി​ള​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ദ​ര്‍​ശ​ന സ്റ്റാ​ള്‍, കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ള്‍, ഭ​ക്ഷ്യ​മേ​ള എ​ന്നി​വ മേ​ള​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

കാ​ര്‍​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്മാം ​പ​ദ്ധ​തി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ കൗ​ണ്ട​റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ 10 ന് ​കാ​ര്‍​ഷി​ക സെ​മി​നാ​റും ഉ​ച്ച​ക​ഴി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കാ​ര്‍​ഷി​ക പ്ര​ശ്‌​നോ​ത്ത​രി, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. മേ​ള​യി​ല്‍ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up