പ്രതീകാത്മക ചിത്രം
തിരുവന്തപുരം : തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷനിലെ ഖരമാലിന്യനിർമാർജ്ജനവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിയോഗിച്ച മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ നേതൃത്വത്തിലുള്ള റാപ്പോർട്ടർ സംഘം വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.
ആമയിഴഞ്ചാൻ തോട്, രാജാജി നഗർ, തകരപ്പറമ്പ്, തുമ്പൂർമുഴി യൂണിറ്റുകൾ പ്രവർത്തിക്കുന്ന ചെന്തിട്ട-വലിയശാല, കരമന-കാലടി, ആറ്റിപ്ര-കുളത്തൂർ, ആറ്റിപ്ര, ആറ്റിപ്ര-വള്ളിത്തുറ, മണക്കാട്, കളിപ്പാൻ കുളം, കുടപ്പനക്കുന്ന്, ഉള്ളൂർ, ശാസ്തമംഗലം, കഴക്കൂട്ടം എംസിഎച്ച്, മാർക്കറ്റ്, അറവുശാല, തെക്കനക്കര കനാൽ, ഈഞ്ചക്കൽ കെഎസ്ആർടിസി, കല്ലടിമുഖം ജൈവമാലിന്യ സംസ്കരണ സംവിധാനം, അജൈവമാലിന്യ സംസ് കരണം നടക്കുന്ന മണക്കാട്, കല്ലടിമുഖം, മുട്ടത്തറ, വിഴിഞ്ഞം ബീച്ച് റോഡ്, നന്ദൻകോട് കനകനഗർ, പാളയം മത്സ്യമാർക്കറ്റ്, വട്ടിയൂർക്കാവ് തുരുത്തുമൂല, ചെല്ലമംഗലം, മെഡിക്കൽ കോളജ് ഇളംകാവിൽ എംസിഎഫ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥലം പരിശോധന നടത്തിയത്.
ശാസ്ത്രജ്ഞൻ ഡോ. ആർ. അജയ്കുമാർ വർമ, വേസ്റ്റ് മാനേജ്മെന്റ് കൺസൾട്ടന്റ് എൻ. ജഗജീവൻ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.
കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ സാങ്കേതിക സഹായം നൽകി. മാലിന്യ സംസ്കരണ പദ്ധതികളുടെ പ്രവർത്തനം സംഘം വിലയിരുത്തി. മാലിന്യ സംസ്കരണത്തിന്റെ നടത്തിപ്പിനു ചുമതലയുള്ള ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തി. മാലിന്യ നിർമാർജ്ജനം ഫലപ്രദമായി നടപ്പിലാക്കാനുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി സംഘം ആശയവിനിമയം നടത്തി. മൂന്നു ദിവസമാണ് പരിശോധന നടന്നത്.
പരിശോധനാ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷനു സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ചശേഷം ജസ്റ്റീസ് അലക്സാണ്ടർ തോമസ് കമ്മീഷൻ ഉത്തരവ് സർക്കാരിനു സർപ്പിക്കും.
Tags : District News Nattuvishesham reporter appointed Human Rights Commission