x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ സ​യ​ൻ​സ് ല​ക്ച്ച​ർ

വെബ് ഡെസ്ക്
Published: September 20, 2026 03:37 AM IST | Updated: September 20, 2026 03:37 AM IST

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ശാ​സ്ത്ര​ സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​യ​ൻ​സ് ല​ക്ച്ച​ർ സീ​രീ​സി​ന്‍റെ ജി​ല്ല​യ

തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​യ​ൻ​സ് ല​ക്ച്ച​ർ സീ​രീ​സി​ന്‍റെ ജി​ല്ല​യി​ലെ സ​യ​ൻ​സ് ല​ക്ച്ച​ർ സെ​ന്‍റ് മേ​രീ​സ് ഓ​ട്ട​ണോ​മ​സ് കോ​ള​ജി​ൽ ന​ട​ന്നു.

കോ​ള​ജി​ലെ ജൈ​വ വൈ​വി​ധ്യ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മീ​ന കെ. ​ചെ​റു​വ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള വ​ന​ഗ​വേ​ഷ​ണ​കേ​ന്ദ്രം മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ഈ​സ വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ​ത്തി​ലെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ലെ ശാസ്ത്ര​ജ്ഞ​ൻ ഡോ. ​സി​ജു സി. ​രാ​ഘ​വ​ൻ, അ​ധ്യാ​പ​ക​രാ​യ ഡോ. ​കീ​ർ​ത്തി വി​ജ​യ​ൻ, എം. ​ര​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​എ. ഡാ​ലി ഡൊ​മി​നി​ക്, സ്റ്റു​ഡ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. സൂ​ര്യ​ഗാ​യ​ത്രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up