ദൊട്ടപ്പന്‍കുളത്ത് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍.
സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രികനായ കോടഞ്ചേരി സ്വദേശി ജിയോയ്ക്കാണ് ഇടതുകാലിന് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.40 ഓടെ സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളത്താണ് അപകടം.
കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തൊട്ടുപിറകിലുണ്ടായിരുന്ന ബൈക്ക് കാറില്‍ ഇടിക്കുകയും പിന്നില്‍ ഉണ്ടായിരുന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയും ആയിരുന്നു. പരിക്കേറ്റ ജിയോയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags :