കണ്ണമ്പ്രയിൽ നടന്ന ലീഗൽ മെട്രോളജി വകുപ്പിന്റെ ഓട്ടോറിക്ഷ ഫെയർമീറ്ററുകളുടെ വെരിഫിക്കേഷൻ ക്യാമ്പ് പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: ലീഗൽ മെട്രോളജി വകുപ്പ് ആലത്തൂർ ഇൻസ്പെക്ടർ ഓഫീസിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ പഞ്ചായത്ത്തല വെരിഫിക്കേഷൻ ക്യാമ്പുകൾക്കു തുടക്കമായി.
കണ്ണമ്പ്ര പഞ്ചായത്ത് എംഡി രാമനാഥൻ ഹാളിൽ നടന്ന ക്യാമ്പ് പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അംബിക, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിജയകുമാരി, വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.സി. ചന്ദ്രബോസ്, എ. ഉഷാകുമാരി, കെ. പ്രസന്നകുമാരി, വിവിധ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികളായ എ.വി. ജയപ്രകാശ്, ഗംഗാധരൻ, എൻ. കൃഷ്ണദാസൻ, ലീഗൽ മെട്രോളജി മധ്യമേഖല ജോയിന്റ് കൺട്രോളർ ശ്രീനിവാസ പെർഡാല, പാലക്കാട് ഡെപ്യൂട്ടി കൺട്രോളർ ഇൻ ചാർജ് കെ. ദീപു എന്നിവർ പ്രസംഗിച്ചു.
കണ്ണമ്പ്ര, പുതുക്കോട്, വടക്കഞ്ചേരി എന്നീ പഞ്ചായത്തുകളിൽനിന്ന് നൂറോളം ഓട്ടോറിക്ഷ ഡ്രൈവർമാർ ക്യാമ്പിൽ പങ്കെടുത്ത് മീറ്റർ വെരിഫിക്കേഷൻ പൂർത്തീകരിച്ചു.
Tags : NattuVishesham DistrictNews