x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​രാ​ത്തു​കു​ന്ന് റെ​യി​ൽ​വേ മേ​ൽ​പാ​ലം: ഇ​നി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 20, 2026 03:30 AM IST | Updated: September 20, 2026 03:30 AM IST

മേ​ൽ​പ്പാ​ല​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ സ​മീ​പം.

വ​ട​ക്കാ​ഞ്ചേ​രി: മാ​രാ​ത്തു​കു​ന്ന് ലെ​വ​ൽ ക്രോ​സിം​ഗ് ന​മ്പ​ർ ഏ​ഴി​ന് പ​ക​ര​മാ​യി നി​ർ​മി​ക്കു​ന്ന റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ ജ​ന​റ​ൽ അ​റേ​ഞ്ച്മെ​ന്‍റ് ഡ്രോ​യിം​ഗ് (ജി​എ​ഡി) റെ​യി​ൽ​വേ അം​ഗീ​ക​രി​ച്ച​താ​യി സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ അ​റി​യി​ച്ചു. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ജി​എ​ഡി അം​ഗീ​ക​രി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ ചീ​ഫ് ബ്രി​ഡ്ജ് എ​ൻ​ജി​നീ​യ​ർ ഒ​പ്പു​വ​ച്ച​തോ​ടെ ദൈ​ർ​ഘ്യ​മേ​റി​യ ഭൂ​മി ഏ​റ്റെ​ടു ക്ക​ൽ പ്ര​ക്രി​യ​യി​ലേ​ക്കു ക​ട​ക്കും.

ലെ​വ​ൽ ക്രോ​സു​ക​ൾ ഇ​ല്ലാ​ത്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്കാ​ഞ്ചേ​രി - ക​രു​മ​ത്ര റോ​ഡി​ൽ മാ​രാ​ത്തു​കു​ന്ന് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി കെ - ​റെ​യി​ൽ കോ​ർ​പ​റേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി 2025 ഏ​പ്രി​ലി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​ത്.

മാ​രാ​ത്തു​കു​ന്ന് റെ​യി​ൽ​വേ ഗേ​റ്റി​ൽ​നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ - ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ലേ​ക്കു​ള്ള ദൂ​ര​ക്കു​റ​വും ഗേ​റ്റി​ന​ടു​ത്തു​ള്ള കൊ​ടും​വ​ള​വും പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ഗ്രീ​ൻ​ഫീ​ൽ​ഡ് അ​ലൈ​ൻ​മെ​ന്‍റി​ലാ​ണ് ജി​എ​ഡി ത​യാ​റാക്കി​യി​ട്ടു​ള്ള​ത്. ഓ​ട്ടു​പാ​റ ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​ണ് മേ​ൽ​പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ആ​രം​ഭി​ക്കു​ക. മാ​രാ​ത്തു​കു​ന്ന് റേ​ഷ​ൻ​ക​ട​യു​ടെ പ​രി​സ​ര​ത്ത് അ​വ​സാ​നി ക്കു​ന്ന രീ​തി​യി​ലാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഘ​ട​ന. വീ​ടു​ക​ളെ​യും കെ​ട്ടി​ട​ങ്ങ​ളെ യും ​പ​ര​മാ​വ​ധി ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ സാ​മൂ​ഹ്യാ​ഘാ​തം ഏ​റ്റ​വും ല​ഘൂ ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​നി​ല​വി​ലെ റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ സ്ഥാ​ന ത്ത് ​കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു സു​ര​ക്ഷി​ത​മാ​യി റെ​യി​ൽ​വേ ട്രാ​ക്ക് ക്രോ​സ് ചെ​യ്യു​ന്ന​തി​ന് ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​തി​നും അം​ഗീ​കാ​ര​മാ​യി​ട്ടു​ണ്ട്.

നി​ർ​ദി​ഷ്ട വ​ട​ക്കാ​ഞ്ചേ​രി ബൈ​ പാ​സ് റോ​ഡ് മാ​രാ​ത്തു​കു​ന്ന് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ അ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന രീ​തി​യി​ലാ​ണ് ജി​എ​ഡി ത​യാ​റാ​ക്കി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​ത്തി​നു മേ​ൽ​പാ​ല​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up