വെട്ടുകാട് - തമ്പുരാട്ടിമൂല - തോണിപ്പാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്പിൽ ജനകീയ പ്രതിഷേധം സം
പുത്തൂർ: വെട്ടുകാട് - തമ്പുരാട്ടിമൂല - തോണിപ്പാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്പിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ റോഡ് പ്രദേശത്തെ നിരവധി താമസക്കാർ പങ്കെടുത്തു. റോഡ് തകർന്നു കിടക്കുന്നതുമൂലം യാത്ര ദുരിതമാണെന്നും ഫണ്ട് അനുവദിച്ചിട്ടും പണി നടക്കാത്തതിൽ ദുരൂഹതയു ണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
സമരം പൊതുപ്രവർത്തകൻ ടി.എൽ. ജോസഫ് ഉദ്ഘാടനം ചെയ്തു ഉടൻറോഡ് പണി ആരംഭിച്ചില്ലങ്കിൽ സമരം ശക്തമാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
Tags : NattuVishesham DistrictNews