മലേശമംഗലം നടുവത്തപാറക്കു സമീപം പനമരം കടപുഴകി വീണപ്പോൾ.
തിരുവില്വാമല: മലേശമംഗലം നടുവത്തപാറക്കു സമീപം പനമരം കടപുഴകിവീണു. തിരുവില്വാമല - പാലക്കാട് റോഡിൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെയാണു സംഭവം. പ്രദേശത്തെ വൈദ്യുതി ലൈനുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
ഈ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലപണിക്കർ, മെമ്പർ ജാഫർ എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചുനീക്കി. ആറോടെയാണു വാഹനഗതാഗതം പുനസ്ഥാപിച്ചത്. മേഖലയിൽ വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കുകയാണ്.
Tags : NattuVishesham DistrictNews