x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​തഅ​ള​വി​ൽ ക​രി​ങ്ക​ല്ല് ക​യ​റ്റി ടോ​റ​സ് ലോ​റി​ക​ൾ; അ​പ​ക​ട​ഭീ​തി​

വെബ് ഡെസ്ക്
Published: September 20, 2026 03:34 AM IST | Updated: September 20, 2026 03:34 AM IST

ദേ​ശീ​യ​പാ​ത ചു​വ​ന്ന​മ​ണ്ണി​ൽ അ​മി​ത അ​ള​വി​ൽ ക​രി​ങ്ക​ല്ല് ക​യ​റ്റിപ്പോ​കു​ന്ന ടോ​റ​സ് ലോ​റി.

പ​ട്ടി​ക്കാ​ട്: മ​ണ്ണു​ത്തി - വ​ട​ക്കഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ അ​മി​ത അ​ള​വി​ൽ ക​രി​ങ്ക​ല്ല് ക​യ​റ്റി ടോ​റ​സ് ലോ​റി​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. അ​നു​വ​ദി​ച്ച അ​ള​വി​ലും മു​ക​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ഭാ​രം ക​യ​റ്റി​യി​ട്ടു​ള്ള​ത്. മു​ക​ളി​ലേ​യ്ക്ക് ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ക​ല്ലു​ക​ൾ താ​ഴേ​യ്ക്ക് വീ​ഴാ​നും മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കാ​ണു വ​ഴി​യൊ​രു​ക്കു​ക.

അ​തേ​സ​മ​യം ദേ​ശീ​യ​പാ​ത​യി​ൽ പ​ല​യി​ട​ത്തും വാ​ഹ​നപ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തൊ​ക്കെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. സം​സ്ഥാ​ന​ത്ത് എ​വി​ടെ​യെ​ങ്കി​ലും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കുമെ​ന്ന​ല്ലാ​തെ വേ​ണ്ട ശാ​ശ്വ​ത​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ റാ​കാ​റി​ല്ല.
ഇ​ക്കാ​ര്യ​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ട സു​ര​ക്ഷ ഒ​രു​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും ജ​ന​പ്ര​തി​നി​ധി​ക​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up