പുളിങ്കുന്ന് വലിയപള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിച്ചപ്പോൾ.
ആലപ്പുഴ: പുളിങ്കുന്ന് വലിയപള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പുളിങ്കുന്നിൽ നിന്നും ജലമാർഗം വികാരി ഫാ. ജയിംസ് കുന്നിൽ, അസി.വികാരിമാരായ ഫാ. തോമസ് തേവർകാട്, ഫാ. ജെറിൻ ചൂരപ്പൊയ്കയിൽ, കൈക്കാരൻമാർ, വിവിധ സംഘടനാ പ്രതിനിധികൾ, ഇടവകജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ചമ്പക്കുളം ബസിലിക്കാ പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ തിരുസ്വരൂപം അനാഛാദനം ചെയ്യുകയും അനുഗ്രഹ സന്ദേശം നൽകുകയും ചെയ്തു.
ബസിലിക്കാ റെക്ടർ റവ.ഡോ. ജയിംസ് പാലയ്ക്കൽ പ്രത്യേകപ്രാർഥന നടത്തി. പുളിങ്കുന്ന് പള്ളി വികാരി തിരുസ്വരൂപം ഏറ്റുവാങ്ങി ജലമാർഗം പുളിങ്കുന്ന് വലിയ പള്ളിയിൽ എത്തിച്ച ശേഷം ചങ്ങനാശേരി അതിരൂപതാ മുഖ്യ വികാരി ജനറാൾ ഫാ. ആന്റണി എത്തയ്ക്കാട് തിരുസ്വരൂപം ആശീർവദിക്കുകയും അനുഗ്രഹ സന്ദേശം നൽകുകയും ചെയ്തു.
തുടർന്ന് പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തി തിരുസ്വരൂപം പള്ളിയുടെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിച്ചു. കൈക്കാരൻമാരായ ടോമി വർഗീസ് പുരയ്ക്കൽ, മാത്യു ആൻഡ്രൂസ് മാളേയ്ക്കൽ, ജോസഫ് വർഗീസ് പുത്തൻപറമ്പിൽ, ശീന്തിക്കോൻ ജിജോ തോമസ് നെല്ലുവേലിൽ പാരീഷ് കൗൺസിൽ സെക്രട്ടറി തോമസ് പി. മാളംപുരയ്ക്കൽ, സ്കറിയാ മാത്യു കുഴിയാംപാക്കൽ, റ്റെഡി കെ. ചാണ്ടി കപ്പാംമൂട്ടിൽ, ബാബു വടക്കേക്കളം തുടങ്ങിയവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews