x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള​പ​ദ്ധ​തി പ്ര​ദേ​ശം മാ​ലി​ന്യം ത​ള്ളാ​നൊ​രി​ടം


Published: July 3, 2026 01:58 AM IST | Updated: July 3, 2026 01:58 AM IST

കു​ന്ന​ത്തു​കാ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി പ്ര​ദേ​ശം.

ക​ല്ല​ടി​ക്കോ​ട്: പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്തു​കാ​ട്ടി​ൽ നി​ർ​മി​ച്ച കി​ണ​ർ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നു​ള്ള കേ​ന്ദ്ര​മാ​യി മാ​റി.

1995​ലാ​ണ്‌ കു​ന്ന​ത്തു​കാ​ട്ടി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​യി ര​ണ്ടു സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കി​ണ​ർ നി​ർ​മി​ച്ച​ത്.

‌ കു​റേ​വ​ർ​ഷ​ങ്ങ​ൾ ഇ​തി​ൽ​നി​ന്നും ഇ​രു​നൂ​റോ​ളം വ​രു​ന്ന വീ​ട്ടു​കാ​ർ വെ​ള്ളം​കോ​രു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ആ​രും ഉ​പ​യോ​ഗി​ക്കാ​താ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യാ​യ​തി​നാ​ൽ ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കാ​ര്യ​മാ​യ പ​ങ്കു​ണ്ടാ​യി​രു​ന്നി​ല്ല. നി​ർ​മാ​ണ​വും പ​രി​പാ​ല​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​രി​ട്ടാ​യി​രു​ന്നു നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്.
കു​ന്ന​ത്തു​കാ​ട് മേ​ലേ ചു​ങ്കം റോ​ഡി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഈ ​കി​ണ​ർ കാ​ടു​പി​ടി​ച്ച് ന​ശി​ക്കു​ക​യാ​ണ്.

കി​ണ​ർ ത​ക​ർ​ന്ന​ത​തോ​ടെ ആ​ളു​ക​ൾ മാ​ലി​ന്യ​ങ്ങ​ളും ത​ള്ളാ​ൻ​തു​ട​ങ്ങി. ആ​ദ്യ കാ​ല​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ക​ളെ കൊ​ന്ന് ഈ ​കി​ണ​റ്റി​ലാ​യി​രു​ന്നു ത​ള്ളി​യി​രു​ന്ന​ത്.

ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് ഈ ​കി​ണ​ർ മ​ണ്ണി​ട്ടു​മൂ​ടി. ക​ല്ല​ടി​ക്കോ​ടി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നും രാ​ത്രി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ഈ ​ഭാ​ഗ​ത്താ​ണ്‌ ത​ള്ളു​ന്ന​ത്. ദു​ർ​ഗ​ന്ധം​മൂ​ലം സ​മീ​പ​വാ​സി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​കു​ന്നു​ണ്ട്. ഈ ​സ്ഥ​ലം വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പ്ര​ദേ​ശ​ത്തു വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഒ​ത്തു​കൂ​ടാ​നും പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നും വാ​യ​ന​ശാ​ല​യ​ട​ക്ക​മു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ വ​കു​പ്പു​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham District news

Recent News

Corehub Up