x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ' പ്ര​ഖ്യാ​പ​ന​വും വാ​ക്ക​ത്ത​ണും ന​ട​ത്തി

വെബ് ഡെസ്ക്
Published: September 27, 2026 02:24 AM IST | Updated: September 27, 2026 02:24 AM IST

ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്ത​ണ്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ

ക​ല്ലോ​ടി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും സ്റ്റേ​റ്റ് എ​ന്‍​എ​സ്എ​സ് സെ​ല്ലി​ന്‍റെ​യും നി​ര്‍​ദേ​ശ​പ്ര​കാ​രം ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ' പ്ര​ഖ്യാ​പ​ന​വും വാ​ക്ക​ത്ത​ണും ന​ട​ത്തി. എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ പ്ല​ക്കാ​ര്‍​ഡു​ക​ളേ​ന്തി​യാ​യി​രു​ന്നു വാ​ക്ക​ത്ത​ണ്‍. പ്രി​ന്‍​സി​പ്പ​ല്‍ എ.​വി. ബ്രി​ജേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​ന​വും

തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ പ്ര​ഖ്യാ​പ​ന​വും നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ജെ. ഷീ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത വാ​ക്ക​ത്ത​ണ്‍ അ​ദ്ദേഹം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍​മാ​രാ​യ സാ​ബു ടി. ​വ​ര്‍​ഗീ​സ്, ഗോ​ള്‍​ഡ ലൂ​യി​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Toofan

Recent News

Corehub Up