x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​വൂ​രി​ല്‍ കൂ​റ്റ​ന്‍ ആ​ല്‍​മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണു


Published: June 19, 2026 06:22 AM IST | Updated: June 19, 2026 06:22 AM IST

പ​ര​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ആ​ല്‍​മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ​പ്പോ​ള്‍.

പ​ര​വൂ​ര്‍: ജം​ഗ്ഷ​നി​ല്‍ നി​ല്‍​ക്കു​ന്ന ആ​ൽ മരത്തി ന്‍റെ കൂ​റ്റ​ന്‍ ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണു. ജം​ഗ്ഷ​നി​ല്‍ വ​ണ്‍​വേ റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് പ​ട​ര്‍​ന്നു പ​ന്ത​ലി​ച്ചു നി​ല്‍​ക്കു​ന്ന ആ​ലി​ന്‍റെ ശി​ഖ​ര​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ വീ​ണ​ത്. ആ ​സ​മ​യ​ത്ത് വൃ​ക്ഷ​ത്തി​ന്‍റെ സ​മീ​പ​ത്തും റോ​ഡി​ലും നി​ന്ന​വ​ര്‍ ആ​ല്‍ ഒ​ടി​യു​ന്ന ശ​ബ്ദം കേ​ട്ട് ഓ​ടി മാ​റി​യ​തി​നാ​ല്‍ ആ​ള​പാ​യം ഒ​ഴി​വാ​യി.

തത്സ​മ​യം അ​തു വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​ര​ത്തി​ന് അ​ടി​യി​ല്‍​പെ​ട്ടെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് ചെ​റി​യ തോ​തി​ല്‍ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി ലൈ​നി​ല്‍ കൂ​ടി​യാ​ണ് വീ​ണ​തെ​ങ്കി​ലും ഉ​ട​നേ സ്വ​മേ​ധ​യാ ബ​ന്ധം വി​ഛേദി​ക്ക​പ്പെ​ട്ട​തി​നാ​ല്‍ ര​ക്ഷ​യാ​യി.

ഉ​ട​നെ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും എ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ഞ്ച് മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ച്ച​ത്.

 

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up