x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്രാ​ട​പ്പാ​ച്ചി​ല്‍ ഇ​ന്ന്; നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ര​ക്കി​ല്‍

വെബ് ഡെസ്ക്
Published: August 25, 2026 12:02 AM IST | Updated: August 25, 2026 12:02 AM IST

വൈ​ദ്യു​ത അ​ല​ങ്കാ​ര ദീ​പ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന മൊ​ബൈ​ൽ ഷോ​പ്പ്

അ​ടൂ​ർ: നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ര​ക്കി​ൽ. ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ല്‍. തി​രു​വോ​ണ​നാ​ളു​ക​ളി​ലേ​ക്കു​ള്ള ഒ​രു​ക്ക​മാ​യി വി​പ​ണി​ക​ളി​ല്‍ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പൊ​തു​വി​പ​ണി​യി​ലും സ​പ്ലൈ​കോ, ത്രി​വേ​ണി സ്‌​റ്റോ​റു​ക​ളി​ലും ആ​ളു​ക​ളു​ടെ നീ​ണ്ട​നി​ര​യാ​ണു​ണ്ടാ​യ​ത്. പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, വ​സ്ത്ര വി​പ​ണി​ക​ളി​ലാ​ണ് തി​ര​ക്ക് ഏ​റെ​യു​ണ്ടാ​യ​ത്. ഏ​ത്ത​ക്കാ​യ​യും ഉ​പ്പേ​രി​യും വാ​ങ്ങാ​നും തി​ര​ക്കു​ണ്ടാ​യി.

ഓ​ണ​വി​പ​ണി​യി​ല്‍ തി​ര​ക്കേ​റി​യ​തോ​ടെ അ​ടൂ​രി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​പ​ണി​യും സ​ജീ​വ​മാ​യി. വ​സ്ത്ര​വി​പ​ണി​ക്കൊ​പ്പം സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ വി​പ​ണി​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്ക് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. 10000 രൂ​പ മു​ത​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ വി​ല​യു​ള്ള സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ളാ​ണ് വി​പ​ണി​യി​ലു​ള്ള​ത്.

മൊ​ബൈ​ല്‍ ഫോ​ണ്‍ ചി​പ്പു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല വീ​ണ്ടും ഉ​യ​രാ​നി​ട​യു​ണ്ടെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ല്‍ ഓ​ണ​ക്കാ​ല​ത്തുത​ന്നെ ഫോ​ണ്‍ വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്. ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ ഉ​പ​യോ​ഗം വ​ര്‍​ധി​ച്ച​തും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യ​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ പ​ണം അ​ട​യ്ക്കാ​നു​ള്ള ഇ​എം​ഐ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ഓ​ണം മ​ല​യാ​ളി​യു​ടെ ആ​ഘോ​ഷം മാ​ത്ര​മ​ല്ല, പു​തു​മ​യെ സ്വീ​ക​രി​ക്കു​ന്ന മ​ല​യാ​ളി​യു​ടെ മ​ന​സി​ന്‍റെ ആ​ഘോ​ഷം കൂ​ടി​യാ​ണ്. കാ​ലം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ഓ​ണാ​ഘോ​ഷ രീ​തി​ക​ളി​ലും മാ​റ്റ​മു​ണ്ടാ​കു​ന്നു​ണ്ട്. പു​തി​യ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ സ്വ​ന്ത​മാ​ക്കു​ന്ന​തും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്കും മി​ക​ച്ചൊ​രു സ​മ്മാ​നം ന​ല്‍​കു​ന്ന​തും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ന്ന് ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള ഉ​പ​ക​ര​ണം മാ​ത്ര​മ​ല്ല. പ​ഠ​നം, ജോ​ലി, ബി​സി​ന​സ്, വി​നോ​ദം, ഫോ​ട്ടോ​ഗ്ര​ഫി, ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് തു​ട​ങ്ങി ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലും സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​പ​ണി​യും ഓ​രോ ദി​വ​സ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​മാ​യി വ​ള​രു​ക​യാ​ണ്.

കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കാ​നും സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പു​തി​യ ഫോ​ണ്‍ സ്വ​ന്ത​മാ​ക്കാ​നും ആ​ളു​ക​ള്‍ കൂ​ടു​ത​ലാ​യി തീ​രു​മാ​നി​ക്കു​ന്ന കാ​ല​മാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ഓ​ണ​ക്കാ​ല​ത്തും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ആ​ക​ര്‍​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ഫി​നാ​ന്‍​സ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക​യാ​ണ് മൊ​ബൈ​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ.

Tags :

Recent News

Corehub Up