x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വ​ള്ളി​യൂ​ർ​ക്കാ​വ് ആ​ഴ്ച​ച്ച​ന്ത കെ​ട്ടി​ടം അ​നാ​സ്ഥ​മൂ​ലം ന​ശി​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 29, 2026 02:58 AM IST | Updated: August 29, 2026 02:58 AM IST

വ​ള്ളി​യൂ​ർ​ക്കാ​വ് ആ​ഴ്ച​ച്ച​ന്ത കെ​ട്ടി​ടം.

മാ​ന​ന്ത​വാ​ടി: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വ​ള്ളി​യൂ​ർ​ക്കാ​വ് ആ​ഴ്ച​ച്ച​ന്ത കെ​ട്ടി​ടം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ക്കു​ന്നു.
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശം ഇ​പ്പോ​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

2022ൽ ​വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് 4.85 കോ​ടി ചെ​ല​വ​ഴി​ച്ച് വ​ള്ളി​യൂ​ർ​കാ​വി​ന് സ​മീ​പം ആ​ഴ്ച ച​ന്ത​യ്ക്കാ​യി കെ​ട്ടി​ടം നി​ർ​മി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി​ട്ടും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ക​ളു​ടെ നി​ല​വാ​രം സം​ബ​ന്ധി​ച്ചും വി​വാ​ദ​മു​യ​ർ​ന്നി​രു​ന്നു.

ദേ​വ​സ്വ​വും വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പും ത​മ്മി​ൽ ന​ട​ത്തി​പ്പ​വ​കാ​ശം സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ത്തി​നും വ​ഴി​തെ​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ന​ട​ത്തി​പ്പ് ദേ​വ​സ്വ​ത്തെ ഏ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വ​ള്ളി​യൂ​ർ​ക്കാ​വ് ആ​ഴ്ച ച​ന്ത പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ നീ​ക്കം ന​ട​ന്നെ​ങ്കി​ലും ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​രു​ന്നി​ല്ല.

പ​ത്ത് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഓ​രോ സ്റ്റാ​ളു​ക​ൾ വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പി​നും ദേ​വ​സ്വം വ​കു​പ്പി​നും ന​ല്കി​യ ശേ​ഷം ബാ​ക്കി​യു​ള്ള സ്റ്റാ​ളു​ക​ളു​ടെ ലേ​ലം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. കെ​ട്ടി​ടം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. കെ​ട്ടി​ടം പൊ​തു​ജ​ന​ത്തി​ന് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ഉ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews building

Recent News

Corehub Up