റോയ് തോമസിന്റെ കാറിന്റെ ചില്ല് തകർത്ത നിലയിൽ.
ചക്കിട്ടപാറ : വീടിന്റെ പോർച്ചിൽ നിർത്തിയിട്ട വാഹനത്തിന്റെ ചില്ലുകൾ തകർത്തു. ചക്കിട്ടപാറ - കൂടക്കൊല്ലി റോഡിന് സമീപത്തെ നീണ്ടുകുന്നേൽ റോയ് തോമസിന്റെ സ്കോർപ്പിയോ കാറിന്റെ ചില്ലാണ് തകർത്തത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അക്രമം ഉണ്ടായത്. കനത്ത മഴ പെയ്യുന്നതിനിടെയാണ് സംഭവം. വൈദ്യുതിയും നിലച്ചിരുന്നു. നേരം പുലർന്നപ്പോഴാണ് വാഹനത്തിനു നേരെയുണ്ടായ അക്രമണമറിയുന്നത്.പെരുവണ്ണാമൂഴി പോലീസ് എത്തി പരിശോധന നടത്തി.
ചക്കിട്ടപാറയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിട്ടും പോലീസ് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സമാന സ്വഭാവം ഉള്ള രണ്ടു മോഷണ സംഭവങ്ങള്‍ കച്ചവട സ്ഥാപനങ്ങളിൽ നടന്നത്.
Tags : Local News Nattuvishesham Kozhikode