സൂര്യാതപമേറ്റ അനീഷിന്റെ കൈ.
കാഞ്ഞിരപ്പള്ളി: വീട് നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളിക്ക് സൂര്യാതപമേറ്റു. മുണ്ടക്കയം മുപ്പത്തൊന്നാംമൈല്‍ മറ്റുക്കാരന് എം.കെ. അനീഷിനാണ് സൂര്യാതപമേറ്റത്. ഞായറാഴ്ച ഈരാറ്റുപേട്ട കളത്തൂക്കടവിൽ വച്ചാണ് സൂര്യതാപമേറ്റത്. കൈയ്ക്ക് പുകച്ചിലും നീറ്റലുമുണ്ടാകുകയും പിന്നീട് കുമളിച്ച് പൊങ്ങുകയായിരുന്നു. അനീഷ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Tags : heat stroke nattuvishesham local news