x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ മോ​ഷ​ണം

വെബ് ഡെസ്ക്
Published: September 18, 2026 03:24 AM IST | Updated: September 18, 2026 03:24 AM IST

പ്രതീകാത്മക ചിത്രം

 നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജി ആ​ന്‍റ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തേ​യ്ക്കാ​ന​ത്ത് ട്രേ​ഡേ​ഴ്സ് എ​ന്ന മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ മോ​ഷ​ണം. ജാ​തി​പ​ത്രി, ജാ​തി​പ്പ​രി​പ്പ്, ജാ​തി ഫ്ള​വ​ർ, ജാ​തി​ക്കാ​യ, അ​ട​ക്ക, തേ​ങ്ങ തു​ട​ങ്ങി​യ​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11.55ഓ​ടെ ര​ണ്ട് പേ​ർ ചേ​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽനി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മോ​ഷ്ടാ​ക്ക​ളു​ടെ അ​ര​യ്ക്ക് താ​ഴെ​യു​ള്ള ഭാ​ഗം മാ​ത്ര​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. ക​ല്ലു​പ​യോ​ഗി​ച്ച് ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് അ​ക​ത്ത് ക​യ​റി​യി​ട്ടു​ള്ള​ത്. പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ചെ​ങ്ങ​മ​നാ​ട് മേ​ഖ​ല​യി​ലെ മോ​ഷ​ണ​ം ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ പൊ​ലി​സ് ജാ​ഗ്ര​തപാ​ലി​ക്ക​ണ​മെ​ന്ന് ചെ​ങ്ങ​മ​നാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​. പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. മു​ര​ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Theft

Recent News

Corehub Up