x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം; പ​ണം ന​ഷ്‌‌​ട​മാ​യി

വെബ് ഡെസ്ക്
Published: August 6, 2026 11:46 PM IST | Updated: August 6, 2026 11:46 PM IST

പ്രതീകാത്മക ചിത്രം

അ​മ്പ​ല​പ്പു​ഴ: ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം. ഒ​പി ചീ​ട്ടി​ന്‍റെ പ​ണം ക​വ​ർ​ന്നു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​വി​ലെ ജീ​വ​ന​ക്കാ​രി​യെ​ത്തി​യ​പ്പോ​ൾ ആ​ശു​പ​ത്രി​യു​ടെ ര​ണ്ടു​ വാ​തി​ലും പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഒ​രു വാ​തി​ൽ വെ​ട്ടി​പ്പൊ​ളി​ച്ച നി​ല​യി​ലും മ​റ്റൊ​രു വാ​തി​ലി​ന്‍റെ പൂട്ട് ത​ക​ർ​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു.

പി​ന്നീ​ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സൂ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ന​ഷ്‌​ട​പ്പെ​ട്ട​ത​റി​ഞ്ഞ​ത്. ഒ​പി ചീ​ട്ട് ന​ൽ​കി​യ ഇ​ന​ത്തി​ൽ ല​ഭി​ച്ച 460 രൂ​പ​യാ​ണു ന​ഷ്‌​ട​പ്പെ​ട്ട​ത്. മ​റ്റു വ​സ്തു​ക്ക​ളൊ​ന്നും ന​ഷ്‌​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഡോ. ​സൂ​ര്യ പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വി​ന്‍റെ വ്യ​ക്ത​മ​ല്ലാ​ത്ത ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക്കു വെ​ളി​യി​ൽ വ​ച്ചി​രു​ന്ന യോ​ഗാ മാ​റ്റ് പു​ത​ച്ചുകൊ​ണ്ട് പോ​കു​ന്ന ദൃ​ശ്യ​മാ​ണ് പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്.

ഒ​രു മാ​സ​ത്തി​നി​ടെ അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. കാ​ക്കാ​ഴം എ​സ്എ​ൻവി ​ടിടിഐ, അ​മ്പ​ല​പ്പു​ഴ ന​ന്ദാ​വ​നം സ്കൂ​ളു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലും മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Money Stolen

Recent News

Corehub Up